അബുദാബിയിൽ അകാരണമായി ജോലിയിൽ നിന്നും പിരിച്ചു വിട്ട യുവാവിന് 89 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ വിധി

അബുദാബി: (www.kvartha.com 30.11.2017) അകാരണമായി ജോലിയിൽ നിന്നും പിരിച്ചു വിട്ട യുവാവിന് 5,12,000 ദിർഹം (ഏകദേശം 89 ലക്ഷം രൂപ ) നഷ്ട പരിഹാരം നൽകാൻ വിധി. അബുദാബി ആസ്ഥാനമായ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂഷനാണ് മുൻ മാർക്കറ്റിങ് ഡയറക്ടർക്ക് നഷ്ട പരിഹാരം നൽകേണ്ടത്. അബുദാബി സുപ്രീം കോടതിയുടേതാണ് ഉത്തരവ്.

സ്വദേശിയായ യുവാവാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ട നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. ഗ്രാറ്റുവിറ്റി നൽകിയില്ലെന്നും കോൺട്രാക്ട് സംഖ്യയുടെ അഞ്ച് ശതമാനം നൽകിയില്ലെന്നും ഇയാൾ പരാതിയിൽ പറഞ്ഞു. നഷ്ടപരിഹാരം വേണമെന്നും ആനുകൂല്യങ്ങൾ ലഭിക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.


സ്പോർട്സ് കമ്പനിയുടെ മാർക്കറ്റിങ് മാനേജറായി ജോലിയിൽ പ്രവേശിച്ച തന്നെ കാലാവധി തീരുന്നതിന് മുമ്പ് ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നുവെന്ന് യുവാവ് ആരോപിച്ചു. അവസാന മാസ ശമ്പളം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. യുവാവിനെതിരെ കമ്പനി അപ്പീലിന് പോയിരുന്നെങ്കിലും കോടതി അത് സ്വീകരിച്ചില്ല.

Summary: A football association has been ordered to pay Dh512,000 to their former marketing director for arbitrarily terminating his contract. The Federal Supreme Court in Abu Dhabi upheld earlier rulings by lower courts
Previous Post Next Post