Follow KVARTHA on Google news Follow Us!
ad

കനത്ത മഴയെ തുടര്‍ന്ന് ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി; പടയൊരുക്കം സമാപന സമ്മേളനത്തിന് ഒരുക്കി കൊണ്ടിരുന്ന വേദിയുടെ നിര്‍മാണം നിര്‍ത്തിവെച്ചു, തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കനത്ത മഴയും കടല്‍ ക്ഷോഭത്തേയും തുടര്‍ന്ന് ശംഖുമുഖത്ത് കടല്‍ 10 മീറ്ററോളം കരയിലേക്ക് കയറി.Thiruvananthapuram, Ramesh Chennithala, Conference, Warning, kasaragod, Message, News, Kerala,
തിരുവനന്തപുരം: (www.kvartha.com 30.11.2017) കനത്ത മഴയും കടല്‍ ക്ഷോഭത്തേയും തുടര്‍ന്ന് ശംഖുമുഖത്ത് കടല്‍ 10 മീറ്ററോളം കരയിലേക്ക് കയറി. ഇതോടെ തീരദേശ വാസികള്‍ ഭീതിയിലായിരിക്കയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തിനായി ശംഖുമുഖത്ത് ഒരുക്കി കൊണ്ടിരുന്ന വേദിയുടെ നിര്‍മാണം താല്‍ക്കാലികമായി നിറുത്തി വച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിനാണ് സമാപന സമ്മേളനം. മഴ ഇനിയും കനക്കുകയാണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനാവാത്ത സാഹചര്യമുണ്ടാവും.

Chennai Weather Live: Cyclone Ockhi Heads For Lakshadweep, Heavy Rain In Tamil Nadu, Thiruvananthapuram, Ramesh Chennithala, Conference, Warning, kasaragod, Message, News, Kerala

കടല്‍ നല്ല തോതില്‍ പ്രക്ഷുബ്ധമായതിനാല്‍ തീരത്തേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശവാസികള്‍ക്ക് ജാഗ്രതാമുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം . വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ ശക്തമായ കാറ്റ് അനുഭവപ്പെടും. സമുദ്രനിരപ്പില്‍ നിന്ന് 10 അടി മുതല്‍ 14 വരെ തിര ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

Also Read:

സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; ബി ജെ പി പ്രവര്‍ത്തകനെതിരെ നരഹത്യാശ്രമത്തിന് കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai Weather Live: Cyclone Ockhi Heads For Lakshadweep, Heavy Rain In Tamil Nadu, Thiruvananthapuram, Ramesh Chennithala, Conference, Warning, kasaragod, Message, News, Kerala.