ഡിസംബര്‍ 1 ന് സംസ്ഥാനത്ത് പൊതു അവധിയില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

തിരുവനന്തപുരം: (www.kvartha.com 30.11.2017) ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നും നബി ദിനം പ്രമാണിച്ചും ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചുവെന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പലരും ഈ സന്ദേശത്തിന്റെ സത്യമന്വേഷിച്ച് മാധ്യമ സ്ഥാപനങ്ങളിലും മറ്റും വിളിച്ച് തിരക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ ഒരു അവധിയും പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.

December 1st not declared as Public holiday says CMO, Thiruvananthapuram, News, Holidays, Social Network, Message, Chief Minister, Office, Kerala.

നബിദിനം പ്രമാണിച്ച് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതായും വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ റദ്ദാക്കിയതായും വാര്‍ത്ത പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

Also Read:

കുടുംബവഴക്കിനിടെ അമ്മായിയമ്മ തലയില്‍ തേങ്ങ കൊണ്ടടിച്ചു; ഭര്‍ത്താവ് കസേര കൊണ്ടടിച്ച് തോളെല്ല് പൊട്ടിച്ചു; ഭര്‍തൃവീട്ടില്‍ നടന്ന ക്രൂരതകള്‍ക്കെതിരെ പരാതിയുമായി ബധിര യുവതി പോലീസില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: December 1st not declared as Public holiday says CMO, Thiruvananthapuram, News, Holidays, Social Network, Message, Chief Minister, Office, Kerala.
Previous Post Next Post