Follow KVARTHA on Google news Follow Us!
ad

ജയിലിലും ചെലവുചുരുക്കല്‍ ; വിചാരണ തടവുകാര്‍ക്കുള്ള ഭക്ഷണം ഇനി വീട്ടുകാര്‍ നല്‍കണം

ജയിലിലുള്ള വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഒരുAlappuzha, News, Food, Report, Jail, Meeting, Prisoners, Kerala,
ആലപ്പുഴ : (www.kvartha.com 31.10.2017) ജയിലിലുള്ള വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ആലോചനയുമായി ജയില്‍ വകുപ്പ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കത്തിന് അധികൃതര്‍ ആലോചിക്കുന്നത്. വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള വിചാരണ തടവുകാര്‍ക്ക് മാത്രം ഇനി മുതല്‍ ജയിലില്‍ നിന്നും ഭക്ഷണം ഏര്‍പ്പെടുത്തിയാല്‍ മതിയാകും എന്നാണ് ജയില്‍ വകുപ്പിന്റെ തീരുമാനം. ചെലവു ചുരുക്കലിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജയില്‍ ഡിജിപിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഈ നീക്കം.

വിചാരണ തടവുകാരുടെ ഭക്ഷണത്തിനു വേണ്ടി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. ഇക്കാര്യം ജയില്‍ ഡിജിപി ഉന്നത ജയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിരുന്നു. അതേസമയം, ഒരു വിഭാഗം മാത്രം പുറത്തു നിന്നും ഭക്ഷണമെത്തിച്ച് കഴിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഈ നീക്കത്തോട് യോജിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Relative should provide food for under trial prisoners, Alappuzha, News, Food, Report, Jail, Meeting, Prisoners, Kerala

നിലവില്‍ എ ക്ലാസ്, ബി ക്ലാസ്, തടവുകാര്‍ക്ക് പ്രത്യേക ഭക്ഷണവും കട്ടിലും ഫാനും അനുവദിക്കാറുണ്ട്. എന്നാല്‍, വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ അനുവാദമില്ല. സംസ്ഥാനത്തെ 52 ജയിലുകളിലായി 8000 ത്തോളം തടവുകാരാണ് നിലവിലുള്ളത്. ഇതില്‍ 4000 പേരും വിചാരണ തടവുകാരാണ്.

Also Read:

നീതി ഇനിയും ലഭിച്ചില്ല! മുഖ്യമന്ത്രിയുടെ വേദിയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചു, യുവാവ് പോലീസ് സ്‌റ്റേഷനില്‍ തോക്ക് ആവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Relative should provide food for under trial prisoners, Alappuzha, News, Food, Report, Jail, Meeting, Prisoners, Kerala.