അകന്നു കഴിയുകയായിരുന്ന ഭാര്യ വ്രതം അനുഷ്ടിച്ചില്ല, 4 വയസുള്ള മകളുടെ മുന്നില്‍ വെച്ച് യുവതിയെ കുത്തിയ ശേഷം ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

അകന്നു കഴിയുകയായിരുന്ന ഭാര്യ വ്രതം അനുഷ്ടിച്ചില്ല, 4 വയസുള്ള മകളുടെ മുന്നില്‍ വെച്ച് യുവതിയെ കുത്തിയ ശേഷം ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 09.10.2017) അകന്നു കഴിയുകയായിരുന്ന ഭാര്യ വ്രതം അനുഷ്ടിക്കാത്തതില്‍ കുപിതനായ യുവാവ് ഭാര്യയെ കുത്തിയ ശേഷം കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ഡല്‍ഹി സ്വദേശി. ജസ്‌വീന്ദര്‍ സിങ്(32)ആണ് മരിച്ചത്. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് സംഭവം.

ഹിന്ദു വിശ്വാസികളുടെ ആഘോഷമായ കാര്‍വ ചൗത് ദിനത്തില്‍ വ്രതം അനുഷ്ഠിക്കാന്‍ ജസ്‌വീന്ദര്‍ ആവശ്യപ്പെട്ടിരുന്നു. (ഭര്‍ത്താവിന്റെ ആരോഗ്യ രക്ഷക്കും സുരക്ഷക്കും വേണ്ടി സ്ത്രീകള്‍ അനുഷ്ഠിക്കുന്നതാണ് ഈ വ്രതം). എന്നാല്‍ ഭാര്യ ഇതിന് കൂട്ടാക്കിയില്ല. അതാണ് അക്രമത്തില്‍ കലാശിച്ചത്.

അകന്നു കഴിയുകയായിരുന്ന ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങിയിരുന്നു. ഇത് സംബന്ധിച്ച കേസ് പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ കുട്ടിയെ കാണാനായി ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവായ ജസ്‌വീന്ദറിന് അനുവാദമുണ്ട്. അതിനായി വീട്ടിലെത്തിയ ജസ്‌വീന്ദര്‍ സംസാരിക്കുന്നതിനായി ഭാര്യയേയും മകളെയും കൂട്ടി മുകളിലേക്ക് പോയി. അവിടെ വെച്ച് ഇരുവരും വഴക്ക് കൂടുകയും ജസ് വീന്ദര്‍ ഭാര്യയെ കുത്തുകയുമായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവാവില്‍ നിന്നും രക്ഷപ്പെടാനായി യുവതി താഴേക്കിറങ്ങുമ്പോള്‍ ജസ്‌വീന്ദര്‍ നാലാം നിലയില്‍ നിന്നും ചാടിയതായും യുവതി പോലീസിനോട് പറഞ്ഞു.

Man stabs wife before jumping to death in rohini,  New Delhi, News, National, Wife, Husband, Stabbed, Injured, Death, Hospital.

കാറിന് മുകളില്‍ വീണ യുവാവിനെ കണ്ട അയല്പക്കക്കാരാണ് പോലീസിനെ അറിയിച്ചത്. പോലീസെത്തി ഇരുവരെയും ആശുപത്രിയിലാക്കിയെങ്കില്‍ ജസ്‌വീന്ദര്‍ മരണപ്പെടുകയായിരുന്നു. അഞ്ച് വര്ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Man stabs wife before jumping to death in rohini,  New Delhi, News, National, Wife, Husband, Stabbed, Injured, Death, Hospital.
ad