55 മെഗാവാട്ട് സൗരോര്‍ജ പദ്ധതികളുമായി എസ്സല്‍ ഇന്‍ഫ്രാ പ്രൊജക്ട് ലിമിറ്റഡ്

കൊച്ചി: (www.kvartha.com 09.10.2017) ഉത്തരേന്ത്യയിലും കര്‍ണാടകയിലും 55 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പദ്ധതികള്‍ ഏറ്റെടുത്ത് എസ്സല്‍ ഇന്‍ഫ്ര പ്രൊജക്ട് ലിമിറ്റഡ്. ഇതിനോടകം തന്നെ രാജ്യത്ത് 165 മെഗവാട്ട് ശേഷിയുള്ള സൗരോര്‍ജ പദ്ധതികളുടെ പ്രവര്‍ത്തനം കമ്പനി നടത്തിവരുന്നുണ്ട്.

ഹരിതശക്തിയുടെ പങ്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനി വരും ദിവസങ്ങളില്‍ തന്നെ 60 മെഗാവാട്ട് ശേഷിയുള്ള പ്രൊജക്ട് കര്‍ണാടകയില്‍ ആരംഭിക്കും. വരും വര്‍ഷങ്ങളില്‍ ഉത്തരേന്ത്യ, ഒഡീഷ, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 520 മെഗാവാട്ട് ശേഷിയുള്ള പ്രൊജക്ടുകളുടെ നിര്‍മാണമാണ് കമ്പനി ലക്ഷ്യമിടുന്നത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, Business, Electricity, News, Essel Infra Project Ltd, Essel Infra projects commissions 55 MW capacity solar projects in two states. 
Previous Post Next Post