Follow KVARTHA on Google news Follow Us!
ad

റാസ്‌ അൽ ഖൈമയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 25 സ്‌കൂൾ വിദ്യാർത്ഥികളെ പോലീസ് പിടികൂടി

ലൈസൻസില്ലാതെ വാഹാനമോടിച്ച The traffic and patrols department of the Ras Al Khaimah police have referred 25 students enrolled
റാസ്‌ അൽ ഖൈമ: (www.kvartha.com 09.10.2017)  ലൈസന്‍സില്ലാതെ വാഹനമോടിച്ച 25 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. സ്‌കൂളുകള്‍ക്കെതിരെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിടികൂടിയത്. ഇവര്‍ എല്ലാവരും ഒരേ സ്‌കൂളില്‍ നിന്നുള്ളവരാണെന്നതാണ് ശ്രദ്ധേയം. ഞായറാഴ്ച രാവിലെയാണ് സംഭവം.

അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പിടികൂടിയതെന്ന് റാസ് അല്‍ ഖൈമ പോലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അലി സഈദ് മുഹമ്മദ് അല്‍ അല്‍കീം പറഞ്ഞു.



അപകട സാധ്യത ഒരുപാടുള്ള ഇത്തരം പ്രവര്‍ത്തിയില്‍ നിന്നും രക്ഷിതാക്കള്‍ കുട്ടികളെ പിന്തിരിപ്പിക്കണമെന്ന് പോലീസ് പറഞ്ഞു.

റാസ് അല്‍ ഖൈമ പോലീസിലെ കമാന്‍ഡര്‍ മേധാവിയായിരുന്ന മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുവൈമിയാണ് എല്ലാ വിദ്യാര്‍ത്ഥികളെയും ഒരേ സമയം പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: The traffic and patrols department of the Ras Al Khaimah police have referred 25 students enrolled in one school for driving without a license.The under age students have all been nabbed in one day as part of an inspection campaign launched against a school in the emirate of Ras Al Khaimah.