Follow KVARTHA on Google news Follow Us!
ad

ജോലി സമ്മര്‍ദം ഏറെയുണ്ടോ? എങ്കില്‍ നിങ്ങളൊരു ഹൃദ്രോഗി ആയേക്കാം

തൊഴിലിടങ്ങളിലെ ദൈര്‍ഘ്യമേറിയ പ്രവര്‍ത്തി സമയം ജോലി സമ്മര്‍ദ്ദം എന്നിവ ഹൃദയാരോഗ്യത്തിന്News, Kochi, Kerala, Job, Report, Stress, Mobile, Tablet, Excise, Yoga, Heart disease,
കൊച്ചി: (www.kvartha.com 30/09/2017) തൊഴിലിടങ്ങളിലെ ദൈര്‍ഘ്യമേറിയ പ്രവര്‍ത്തി സമയം ജോലി സമ്മര്‍ദ്ദം എന്നിവ ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാകുന്നു എന്ന് 75% ഇന്ത്യക്കാരും അഭിപ്രായപ്പെട്ടതായി സഫോള ലൈഫ് പഠന റിപ്പോര്‍ട്ട്. ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡല്‍ഹി, മുംബൈ, ലക്നൗ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ ആറ് നഗരങ്ങളിലെ 1,306 ആളുകളില്‍ നിന്നായി ശേഖരിച്ച അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഹൃദയാരോഗ്യത്തെപ്പറ്റി കാര്യമായ ബോധവല്‍ക്കരണപരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണുണ്ടാകുന്നത്. തൊഴില്‍പരമായ സമ്മര്‍ദ്ദങ്ങള്‍ക്കു പുറമേ 83% ആളുകള്‍ രുചികരമായ ഫാസ്റ്റ്ഫുഡുകളെ ആശ്രയിക്കുന്നവരും 74% പേര്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് രുചിയില്ലെന്നു കരുതി ഹൃദയാരോഗ്യം ശ്രദ്ധിക്കാതെ പോകുന്നവരുമാണ്.

 News, Kochi, Kerala, Job, Report, Stress, Mobile, Tablet, Excise, Yoga, Heart disease,  Work  stress Then you  May be heart disease

ദൈര്‍ഘ്യമേറിയ ജോലി സമയം 80% പേര്‍ക്ക് ദുരിതമാകുമ്പോള്‍ 69% ആളുകള്‍ക്ക് ദീര്‍ഘ യാത്രാ സമയവും, 76% ആളുകളിലും പ്രത്യേകിച്ച് സ്ത്രീകളില്‍ 70% പേരിലും തൊഴിലിടങ്ങളിലേയും വീട്ടിലേയും സമ്മര്‍ദ്ദങ്ങളും ആരോഗ്യപരിപാലനത്തിന് ബുദ്ധിമുട്ടാകുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊബൈല്‍, ടാബ്ലറ്റ് എന്നിവയുടെ ഉപയോഗം(69%), ജോലി സ്ഥലത്തും വീടുകളിലും വ്യായമം/നടത്തം/യോഗ എന്നിവയ്ക്ക് സ്ഥലത്തിന്റെ ലഭ്യതക്കുറവ്(66%), ഉറക്കമില്ലായ്മ(74%) തുടങ്ങിയ കാരണങ്ങളും ഹൃദയാരോഗ്യ സംരക്ഷണത്തിന് തടസമാകുന്നതായി സര്‍വ്വേഫലം വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Job, Report, Stress, Mobile, Tablet, Excise, Yoga, Heart disease,  Work  stress Then you  May be heart disease