Follow KVARTHA on Google news Follow Us!
ad

നിരവധി മുസ്ലീങ്ങള്‍ ഗോ സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്, കേരള ബംഗാള്‍ സര്‍ക്കാരുകള്‍ ദേശവിരുദ്ധ ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്നു: മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: (www.kvartha.com 30.09.2017) കേരള, ബംഗാള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ദേശവിരുദ്ധ ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത്. National, RSS
ന്യൂഡല്‍ഹി: (www.kvartha.com 30.09.2017) കേരള, ബംഗാള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ദേശവിരുദ്ധ ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത്. ഭജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഗോ സംരക്ഷണത്തിനായി ജീവത്യാഗം ചെയ്തത് പോലെ തന്നെ നിരവധി മുസ്ലീങ്ങളും ഗോസംരക്ഷണത്തിനായി ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോഹിങ്യകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു. ആര്‍ എസ് എസ് രൂപീകൃതമായതിന്റെ വാര്‍ഷീകത്തില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയും വിഘാതമാകുന്ന ഒന്നിനേയും സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ഭഗവതും സംഘടനയും.

National, RSS

തീവ്രവാദത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടാണ് അവര്‍ക്ക് മ്യാന്മറില്‍ നിന്നും കെട്ടുകെട്ടേണ്ടിവരുന്നത്. പല തരത്തിലും റോഹിങ്യകള്‍ ഇന്ത്യയ്ക്ക് ഭാരമാണ്.- ഭഗവത് പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളുടെ കാര്യം പൂര്‍ണമായി പരിഹരിക്കുന്നതിന് മുന്‍പേ തന്നെ മ്യാന്മര്‍ പ്രശ്‌നം തലപൊക്കി. റോഹിങ്യകള്‍ക്ക് തൊഴില്‍ നല്‍കേണ്ട ബാധ്യത കൂടാതെ അവര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുമാകും- ഭഗവത് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: RSS chief Mohan Bhagwat alleged on Saturday that the state governments of West Bengal and Kerala are "on the side of jihadi elements that are perpetrating the violence" there.

Keywords: National, RSS