Follow KVARTHA on Google news Follow Us!
ad

റോഹിംഗ്യകള്‍ അഭയാര്‍ഥികളല്ല, വലിഞ്ഞുകയറി വന്നവരെന്ന് യോഗി ആദിത്യനാഥ്

റോഹിംഗ്യ അഭയാര്‍ത്ഥികളെ അധിക്ഷേപിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച റോഹിംഗ്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും ഭീകര ബന്ധമുള്ളവര്‍ വNew Delhi, News, National, Yogi Adityanath, CM, Politics, Rohingyas are intruders, not refugees, have links with terrorists: Yogi
ഗൊരഖ്പുര്‍: (www.kvartha.com 29.09.2017) റോഹിംഗ്യ അഭയാര്‍ത്ഥികളെ അധിക്ഷേപിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച റോഹിംഗ്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും ഭീകര ബന്ധമുള്ളവര്‍ വലിഞ്ഞുകയറി വന്നതാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ചിലര്‍ റോഹിംഗ്യകളുടെ അവസ്ഥയില്‍ ഉത്കണ്ഠയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നത് സങ്കടകരവും അപലപനീയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മ്യാന്‍മറില്‍ നിരവധി നിരപരാധികളായ ഹിന്ദുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് റോഹിംഗ്യകളുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും യോഗി ആദ്യത്യനാഥ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റോഹിംഗ്യന്‍ മുസ്ലിംകള്‍ അഭയാര്‍ത്ഥികളല്ല. അവര്‍ ഇന്ത്യന്‍ പൗരന്മാരുടെ മൗലിക അവകാശങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Yogi Adityanath, CM, Politics, Rohingyas are intruders, not refugees, have links with terrorists: Yogi