Follow KVARTHA on Google news Follow Us!
ad

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

Kerala, Kochi, Murder, RealEstate, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ചാലക്കുടി പരിയാരത്ത് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ മരണം അന്വേഷിക്കാന്‍ ഡിവൈഎസ്പിDeath, Investigates, Police, Real estate broker's murder: special investigation team formed
കൊച്ചി: (www.kvartha.com 30.09.2017) റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ചാലക്കുടി പരിയാരത്ത് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ മരണം അന്വേഷിക്കാന്‍ ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ചത്. തുടരന്വേഷണം ഈ സംഘമാണ് നടത്തുകയെന്ന് തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു.

രാജീവിനെ തട്ടിക്കൊണ്ടുപോയതിനുശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും കൊലയ്ക്കു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളാണെന്നും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Murder accused found hanging, Dead Body, Police, News, Probe, Hang Self, Police Station, Crime, Kerala.


കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവാണ് രാജീവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. എന്നാല്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഉദയഭാനുവിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ബന്ധുക്കളുടെ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും യതീഷ് ചന്ദ്ര അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Murder, RealEstate, Death, Investigates, Police, Real estate broker's murder: special investigation team formed