Follow KVARTHA on Google news Follow Us!
ad

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: അന്വേഷണം കൊച്ചിയിലെ പ്രമുഖ അഭിഭാഷകനിലേക്കും

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ചാലക്കുടി പരിയാരത്ത് അങ്കമാലി നായത്തോട് വീരംപറമ്പില്‍ രാജീവന്‍ (43) ആണ് കൊല്ലപ്പെട്ട സംഭവത്തിലാണ് മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തത്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനിലേക്കും അന്വേഷണംKerala, Thrissur, News, Death, Murder, Accused, RealEstate, Police, Real Estate broker's murder: 3 held
തൃശ്ശൂര്‍: (www.kvartha.com 29.09.2017) റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയിലായതിന് പിന്നാലെ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനിലേക്കും അന്വേഷണം നീളുന്നതായാണ് റിപ്പോര്‍ട്ട്. ചാലക്കുടി പരിയാരത്ത് അങ്കമാലി നായത്തോട് വീരംപറമ്പില്‍ രാജീവന്‍ (43) കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്ന് റൂറല്‍ എസ് പി യതീഷ് ചന്ദ്ര പറഞ്ഞു.

Kerala, Thrissur, News, Death, Murder, Accused, RealEstate, Police, Real Estate broker's murder: 3 held


കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള മൂന്നു പേരാണ് കസ്റ്റഡിയിലായിരിക്കുന്നത് എന്നാണ് സൂചന. കൊച്ചിയിലെ അഭിഭാഷകനാണ് രാജീവിനെ കൊല്ലാന്‍ മൂന്നംഗ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. പ്രതികളെ മദ്യപിച്ച നിലയിലാണ് പോലീസ് പിടികൂടിയത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടിലെ തര്‍ക്കമാണ് അഭിഭാഷകന്റെ വൈരാഗ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. വസ്തു ഇടപാടിന്റെ പേരില്‍ അഭിഭാഷകനില്‍ നിന്നും രാജീവന്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നല്‍കാതിരുന്നതാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്.

രാജീവിനെ കാണാനില്ലെന്ന പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരിയാരത്ത് തവളപ്പാറയില്‍ എസ് ഡി കോണ്‍വന്റിന്റെ കെട്ടിടത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നും ബലം പ്രയോഗിച്ച് രാജീവനെ പിടിച്ചുകൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

പരിയാരത്തിന് സമീപം കൃഷിക്കായി രാജീവന്‍ തോട്ടം പാട്ടത്തിന് എടുത്തിരുന്നു. ഈ തോട്ടത്തിന്റെ പരിസരത്തു നിന്നും സ്‌കൂട്ടറും കുടയും പ്രതികളുടെ ചെരിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഇവിടെ നിന്നും രാജീവനെ പിടിച്ചുകൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിനുള്ളില്‍ ആളനക്കം കണ്ടതോടെ പ്രദേശവാസിയായ ഒരാള്‍ സ്ഥലത്തു നോക്കാന്‍ എത്തിയെങ്കിലും ഇയാളെ മൂന്നംഗ സംഘം വിരട്ടിയോടിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും കൂട്ടി സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thrissur, News, Death, Murder, Accused, RealEstate, Police, Real Estate broker's murder: 3 held