Follow KVARTHA on Google news Follow Us!
ad

ട്രക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച ഡ്രൈവറെ പര്‍ദ്ദകൊണ്ട് പൊതിഞ്ഞ് രക്ഷപ്പെടുത്തിയ യുവതിയെ തേടി പോലീസ്

റാസല്‍ഖൈമ: (www.kvartha.com 30.09.2017) തീപിടിച്ച ട്രക്ക് ഡ്രൈവറെ രക്ഷപ്പെടുത്തിയ യുവതിയെ തേടി പോലീസ്. Gulf, UAE, Woman,
റാസല്‍ഖൈമ: (www.kvartha.com 30.09.2017) തീപിടിച്ച ട്രക്ക് ഡ്രൈവറെ രക്ഷപ്പെടുത്തിയ യുവതിയെ തേടി പോലീസ്. സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഡ്രൈവറുടെ ജീവന്‍ രക്ഷപ്പെടുത്തിയതില്‍ ആദരം അറിയിക്കാനാണിത്.

ട്രക്കുകള്‍ തമ്മിലുള്ള കൂട്ടിയിടിയിലാണ് തീപടര്‍ന്നത്. ഡ്രൈവറുടെ വസ്ത്രത്തിന് തീ പിടിച്ചതോടെ സ്ഥലത്തേയ്‌ക്കെത്തിയ സ്ത്രീ അഭയ കൊണ്ട് ഡ്രൈവറുടെ ശരീരം പൊതിഞ്ഞ് തീകെടുത്തുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ മറ്റൊരു സ്ത്രീ ഉടനെ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ഡ്രൈവറെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

 RAK woman rescues burning driver with her abaya

മാര്‍റ്റയേഴ്‌സ് റോഡിലായിരുന്നു സംഭവം. പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുമ്പോഴേക്കും ആദ്യമെത്തി ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച സ്ത്രീ അവരുടെ കാറില്‍ കയറി പോയിരുന്നു.

തന്നെ രക്ഷപ്പെടുത്തിയ സ്ത്രീ എമിറേറ്റിയാണെന്ന് കരുതുന്നതായി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. ഇതുവരെ അവരെ കണ്ടെത്താനായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: An unidentified woman in Ras Al Khaimah has bravely rescued an Asian driver from a fire after a collision between two trucks. She put out the flames using her abaya.

Keywords: Gulf, UAE, Woman,