Follow KVARTHA on Google news Follow Us!
ad

രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ടിന് അമൃതാനന്ദമയി മഠത്തില്‍ എത്തുന്നു; ഇത് രാഷ്ട്രപതിയുടെ ആദ്യ കേരള സന്ദര്‍ശനം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് മാതാ അമൃതാനന്ദമയി മഠത്തിന്റെ പുതിയ മൂന്നു ജീവകാരുണ്യ സംരംഭങ്ങള്‍News, Kollam, Kerala, President, Visit, Inauguration, Food, Health, Education,
കൊല്ലം:(www.kvartha.com 29/09/2017) രാഷ്ട്രപതി രാംനാഥ് കോവിന്ദ് മാതാ അമൃതാനന്ദമയി മഠത്തിന്റെ പുതിയ മൂന്നു ജീവകാരുണ്യ സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി ഒക്ടോബര്‍ എട്ടിനു കേരളം സന്ദര്‍ശിക്കും.രാഷ്ട്രപതിയുടെ കേരളത്തിലെ പ്രഥമ സന്ദര്‍ശനമാണിത്. ശുദ്ധജലം, ശുചിത്വം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ മഠത്തിന്റെ മൂന്നു പുതിയ ജീവകാണ്യ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

അമൃതപുരി ആശ്രമത്തില്‍ അന്നേദിവസം രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങെന്നു മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു. രാജ്യത്താകമാനം അമ്മയുടെ ജീവകാണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ ആശ്രമ സന്ദര്‍ശനം മഠത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.

News, Kollam, Kerala, President, Visit, Inauguration, Food, Health, Education,

പാവപ്പെട്ടവരുടെ, അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുക എന്നിവയില്‍ മഠം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കഴിഞ്ഞ ഇരുപതില്‍പ്പരം വര്‍ഷങ്ങളായി ഇന്ത്യയിലാകമാനം 47,000 വീടുകള്‍ ഭവനരഹിതര്‍ക്കായി മഠം നിര്‍മിച്ചു നല്‍കി. കൂടാതെ 41 ലക്ഷത്തില്‍ കൂടുതല്‍ രോഗികള്‍ക്കു നൂറു ശതമാനം സൗജന്യ വൈദ്യസഹായം നല്‍കി. വിധവകള്‍ക്കും ശാരീരികാവശതകള്‍ അനുഭവിക്കുന്നവരുമായ ഒരു ലക്ഷം പേര്‍ക്ക് പെന്‍ഷന്‍, 50000 ദരിദ്രവിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, 2001മുതല്‍ 475 കോടിയിലധികം രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നിങ്ങനെ നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ മഠം ഏറ്റെടുത്തു നടപ്പാക്കി.

പാവപ്പെട്ടവരേയും പരസഹായം ആവശ്യമുള്ളവരെയും ഈശ്വരനെ പോലെ കണ്ടിട്ട് അവര്‍ക്കു സേവനം നല്‍കുന്നതാണ് യഥാര്‍ഥ ഈശ്വരസേവയെന്നാണ് അമ്മയുടെ സന്ദേശമെന്ന് അമൃത സ്വരൂപാനന്ദപുരി പറഞ്ഞു. 41 ലക്ഷം രോഗികള്‍ക്ക് ധനസഹായം നല്‍കി. 536.33 കോടിയിലധികം ജീവകാരുണ്യ സഹായവും നല്‍കിയിട്ടുണ്ട്.

നിര്‍മാണത്തിലിരിക്കുന്ന ഡല്‍ഹിയിലെ എന്‍.സി.ആര്‍ വൈദ്യശാസ്ത്രരംഗത്തെ മഠത്തിന്റെ പുതിയ സംഭാവനയാണ്. ഈ ഹോസ്പിറ്റല്‍ കൊച്ചിയിലെ എയിംസിനെക്കാളും വലുതാണ്. കൂടാതെ തൊഴില്‍ പരിശീലനം സാക്ഷരതാ പരിശീലനം, അനാഥാലയങ്ങള്‍, സാന്ത്വന ചികിത്സാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍, വൃക്ഷത്തൈ നടീല്‍ ,പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ എന്നിവ നടത്തിവരുന്നുവെന്നും അമൃത സ്വരൂപാനന്ദപുരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, President, Visit, Inauguration, Food, Health, Education, President Kovind to arrive in Kerala on Oct 8.