Follow KVARTHA on Google news Follow Us!
ad

റോഹിങ്യ വംശഹത്യ; സാന്‍ സൂ കിയുടെ ഛായാചിത്രം എടുത്ത് നീക്കി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി

ഓക്‌സ്‌ഫോര്‍ഡ്: (www.kvartha.com 30.09.2017) നോബല്‍ പുരസ്‌ക്കാര ജേതാവ് ആങ് സാന്‍ സൂ കിയുടെ ഛായാചിത്രം എടുത്ത് നീക്കി ഓസ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി. മ്യാന്മറില്‍ നടWorld, Oxford University, Aung San Suu Kyi
ഓക്‌സ്‌ഫോര്‍ഡ്: (www.kvartha.com 30.09.2017) നോബല്‍ പുരസ്‌ക്കാര ജേതാവ് ആങ് സാന്‍ സൂ കിയുടെ ഛായാചിത്രം എടുത്ത് നീക്കി ഓസ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി. മ്യാന്മറില്‍ നടക്കുന്ന റോഹിങ്യ വംശഹത്യയ്‌ക്കെതിരെ പ്രതികരിക്കാത്തതിനെ അപലപിച്ചാണ് നടപടി.

സൂകിയുടെ എണ്ണഛായാ ചിത്രത്തിന് പകരം യൂണിവേഴ്‌സിറ്റി ജാപ്പനീസ് ആര്‍ട്ടിസ്റ്റ് യോഷിഹിരോ തകഡയുടെ ചിത്രം സ്ഥാപിച്ചു.

World, Oxford University, Aung San Suu Kyi

മുന്‍പ് സൂകിയുടെ പ്രവര്‍ത്തനങ്ങളെ മാനിച്ച് യൂണിവേഴ്‌സിറ്റി സൂകിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചിരുന്നു. അതേസമയം ഛായാചിത്രം നീക്കിയതിനെ കുറിച്ച് ഔദ്യോഗീക വിശദീകരണമൊന്നും യൂണിവേഴ്‌സിറ്റി നല്‍കിയിട്ടില്ല.

ബുദ്ധമതക്കാര്‍ ഭൂരിഭാഗമുള്ള മ്യാന്മറില്‍ ന്യൂനപക്ഷമായ റോഹിങ്യകള്‍ക്കെതിരെ പതിറ്റാണ്ടുകളായി വംശഹത്യകള്‍ നടക്കുന്നു. എന്നാല്‍ അതിക്രമങ്ങളെ അപലപിക്കാനോ തടയാനോ സാന്‍ സൂകി തയ്യാറാകാത്തത് കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ബുദ്ധമതക്കാരുടെ അതിക്രമം ഭയന്ന് നാല് ലക്ഷത്തോളം റോഹിങ്യകളാണ് ബംഗ്ലാദേശിലേയ്ക്ക് കടന്നത്. റോഹിങ്യകള്‍ക്ക് അഭയം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ഭാരത സര്‍ക്കാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Oxford University has removed a portrait of the disgraced Nobel Laureate Aung San Suu Kyi amidst raging condemnation of her role in the ethnic cleansing of Rohingya Muslims by Buddhist terrorists and Burmese army.

Keywords: World, Oxford University, Aung San Suu Kyi