Follow KVARTHA on Google news Follow Us!
ad

ചെന്നിത്തലയ്ക്ക് 2021ല്‍ മുഖ്യമന്ത്രിയാകണമെങ്കില്‍ കോണ്‍ഗ്രസ് ചലിക്കണം; അതിന് കെപിസിസി അധ്യക്ഷനാകാന്‍ മനസില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു?

ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റാകാന്‍ താല്‍പര്യം കാണിക്കാത്തതിനേക്കുറിച്ച് എല്‍ഡിഎഫില്‍ മാത്രമല്ല യുഡിഎഫിലും കോണ്‍ഗ്രസിലും പ്രചരിക്കുന്ന അഭ്യൂഹം വെളിവാക്കുന്നKerala, Thiruvananthapuram, News, Politics, Oommen Chandy, UDF, Congress, CM, KPCC, Ramesh Chennithala, Oommen Chandy is not willing to take charge as KPCC Chief, Y?
തിരുവനന്തപുരം: (www.kvartha.com 30.09.2017) ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റാകാന്‍ താല്‍പര്യം കാണിക്കാത്തതിനേക്കുറിച്ച് എല്‍ഡിഎഫില്‍ മാത്രമല്ല യുഡിഎഫിലും കോണ്‍ഗ്രസിലും പ്രചരിക്കുന്ന അഭ്യൂഹം വെളിവാക്കുന്നത് ഗ്രൂപ്പ് പോരിന്റെ ആഴം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേമുക്കാല്‍ വര്‍ഷം ബാക്കി നില്‍ക്കെ താന്‍ പ്രസിഡന്റായി പാര്‍ട്ടിയെയും മുന്നണിയെയും ചലിപ്പിച്ചിട്ട് രമേശ് ചെന്നിത്തല എളുപ്പത്തില്‍ മുഖ്യമന്ത്രിയാകേണ്ട എന്നാണത്രേ ഉമ്മന്‍ ചാണ്ടിയുടെ ഉള്ളിലിരിപ്പ്. അദ്ദേഹം ഇത് ആരോടെങ്കിലും പറയുകയോ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായി വരുന്നതില്‍ എതിര്‍പ്പുള്ളതായി അറിയിക്കുകയോ ചെയ്തതായി തെളിവൊന്നുമില്ല.


അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആയിരിക്കും വിജയിച്ച് അധികാരത്തിലെത്തുക എന്നും ഉറപ്പില്ല. എങ്കിലും കേരളത്തില്‍ വര്‍ഷങ്ങളായി തുടരുന്ന രീതിവച്ച് ഇപ്പോള്‍ എല്‍ഡിഎഫ് ആയതുകൊണ്ട് അടുത്തത് യുഡിഎഫ് എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ഘടക കക്ഷികളും നീങ്ങുന്നത്. അതിനിടയിലാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനേക്കുറിച്ച് അഭ്യൂഹം പ്രചരിക്കുന്നത്. വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവച്ചപ്പോള്‍ മുതല്‍ ഉമ്മന്‍ ചാണ്ടി പ്രസിഡന്റാകുമെന്ന് പ്രചരിക്കുന്നുണ്ട്.

എന്നാല്‍ എം എം ഹസനെയാണ് ഹൈക്കമാന്‍ഡ് താല്‍ക്കാലിക പ്രസിഡന്റാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ കൂടി പിന്തുണയോടെയായിരുന്നു അത്. പുതിയ പ്രസിഡന്റിനെയും ജില്ലാ ഭാരവാഹികളെയും നിശ്ചയിക്കുന്നതിനുള്ള സംഘടനാ തെരഞ്ഞൈടുപ്പിലേക്ക് കോണ്‍ഗ്രസ് നീങ്ങിയതോടെ ഉമ്മന്‍ ചാണ്ടി പ്രസിഡന്റാകും എന്ന പ്രചരത്തിന് വീണ്ടും ചൂട് പിടിച്ചു. അതിനിടയിലാണ് ഉമ്മന്‍ ചാണ്ടി മുഖം തിരിച്ചു നില്‍ക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്ന പേരില്‍ പുതിയ 'കഥ' വരുന്നത്.

അതിനിടെ, പാര്‍ട്ടി പദവികള്‍ വീതം വയ്ക്കുന്നതിന് എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ രൂപപ്പെട്ട ധാരണ അംഗീകരിക്കാനാകില്ലെന്ന ശക്തമായ നിലപാടില്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കളും ഉറച്ചു നില്‍ക്കുകയാണ്. എ കെ ആന്റണി, വയലാര്‍ രവി തുടങ്ങിയവരൊക്കെ ഗ്രൂപ്പ് വീതംവയ്പിന് എതിരാണ്. അത് ഹൈക്കമാന്‍ഡിന്റെ നിലപാടിനെയും സ്വാധീനിക്കാന്‍ ഇടയുണ്ടെന്നാണ് സൂചന. പക്ഷേ, പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ഗ്രൂപ്പുകള്‍ക്ക് അതീതമായി സമയബന്ധിതമായ തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമോ എന്ന് വ്യക്തമായിട്ടില്ല.

Keywords: Kerala, Thiruvananthapuram, News, Politics, Oommen Chandy, UDF, Congress, CM, KPCC, Ramesh Chennithala, Oommen Chandy is not willing to take charge as KPCC Chief, Y?