Follow KVARTHA on Google news Follow Us!
ad

മുംബൈ ദുരന്തം: മൃതദേഹങ്ങളുടെ നെറ്റിയില്‍ നമ്പറിട്ട ആശുപത്രിക്കെതിരെ പ്രതിഷേധം

മുംബൈ: (www.kvartha.com 30.09.2017) മുംബൈ എല്‍ഫിന്‍സ്റ്റോണ്‍ സ്റ്റേഷന്‍ ദുരന്തത്തില്‍ മരിച്ചവരുടെ നെറ്റിയില്‍ അക്കമിട്ട് ആശുപത്രി അധികൃതര്‍. അക്കമിട്ടത് കൂടാതെ മൃതദേഹങ്ങളുടെ ചി
മുംബൈ: (www.kvartha.com 30.09.2017) മുംബൈ എല്‍ഫിന്‍സ്റ്റോണ്‍ സ്റ്റേഷന്‍ ദുരന്തത്തില്‍ മരിച്ചവരുടെ നെറ്റിയില്‍ അക്കമിട്ട് ആശുപത്രി അധികൃതര്‍. അക്കമിട്ടത് കൂടാതെ മൃതദേഹങ്ങളുടെ ചിത്രമെടുത്ത് ആശുപത്രിക്ക് മുന്‍പില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതും വിവാദത്തിലായി.

മൃതദേഹങ്ങള്‍ തിരിച്ചറിയാനെത്തുന്നവരുടെ തിരക്ക് ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

മൃതദേഹങ്ങളെ തിരിച്ചറിയാനാണോ എണ്ണമെടുക്കാനാണോ അക്കമിട്ടതെന്ന ചോദ്യം സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്. സംഭവം വിവാദമായതോടെ മൃതദേഹങ്ങളുടെ നെറ്റിയില്‍ എഴുതിയ അക്കങ്ങള്‍ മായ്ച്ച് കളഞ്ഞു.

National, Mumbai, Stampede

അതേസമയം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആശുപത്രി സ്വീകരിച്ച 'എളുപ്പവും വേഗതയേറിയതുമായ' നടപടികളെ വിമര്‍ശിച്ചതിനെതിരെ ആശുപത്രി ഫോറന്‍സിക് മേധാവി ഡോ ഹരീഷ് പഥക് പ്രസ്താവനയിറക്കി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങളുടെ നെറ്റിയിലെ അക്കങ്ങള്‍ മായ്ച്ചതായും അദ്ദേഹം അറിയിച്ചു.

Stampede

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Authorities at the KEM hospital have come in for severe criticism for marking numbers on the bodies of the Elphinstone station stampede victims and putting up their pictures on public display.

Keywords: National, Mumbai, Stampede