Follow KVARTHA on Google news Follow Us!
ad

മുംബൈ റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തം: കേന്ദ്രത്തിനെതിരെ പ്രതിഷേധം ഉയരുന്നു; 'ഇത് മോദി സര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊല, അടിസ്ഥാന സൗകര്യം നന്നാക്കിയിട്ട് മതി ബുള്ളറ്റ് ട്രെയിന്‍': ശിവസേന

മുംബൈ റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ശക്തമായി പ്രതിഷേധം ഉയരുന്നു. മുംബൈ ദുരന്തം Mumbai, Railway, Protest, Train, News, Bullet train, Shivasena, Railway Station, Tragedy, National, Money For Bullet Train, Not A Mumbai Bridge: Shiv Sena's Sharp Attack.
മുംബൈ: (www.kvartha.com 30/09/2017) മുംബൈ റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ശക്തമായി പ്രതിഷേധം ഉയരുന്നു. മുംബൈ ദുരന്തം മോദി സര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയാണെന്നും അടിസ്ഥാന സൗകര്യം നന്നാക്കിയിട്ട് മതി ബുള്ളറ്റ് ട്രെയിന്‍ എന്നും ശിവസേന കുറ്റപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.

മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുംബൈ നിവാസികള്‍ രംഗത്തെത്തി. ഇത് മാറ്റിസ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. പരിസരവാസികള്‍ പറയുന്നു.

Mumbai, Railway, Protest, Train, News, Bullet train, Shivasena, Railway Station, Tragedy, National, Money For Bullet Train, Not A Mumbai Bridge: Shiv Sena's Sharp Attack.

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ദയനീയ സ്ഥിതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ആറുമാസം മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ ചവറ്റുകുട്ടയില്‍ ഇട്ടതിനാലാണ് ഇപ്പോള്‍ വന്‍ ദുരന്തം സംഭവിച്ചിരിക്കുന്നത്. ഏകദേശം 1600 ഓളം പേര്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ റെയില്‍പാളങ്ങള്‍ മുറിച്ചുകടക്കുമ്പോഴും ട്രെയിനില്‍ നിന്നും തെറിച്ചുവീണും മുംബൈയില്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.

Keywords: Mumbai, Railway, Protest, Train, News, Bullet train, Shivasena, Railway Station, Tragedy, National, Money For Bullet Train, Not A Mumbai Bridge: Shiv Sena's Sharp Attack.