Follow KVARTHA on Google news Follow Us!
ad

ഭാര്യ കുളിക്കുമ്പോള്‍ ഒളിഞ്ഞ് നോക്കിയെന്ന് സംശയം; ഭര്‍ത്താവ് ആറ് വയസുകാരനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 30.09.2017) ഭാര്യ കുളിക്കുമ്പോള്‍ ഒളിഞ്ഞ് നോക്കിയെന്ന സംശയത്തില്‍ ഭര്‍ത്താവ് ആറ് വയസുകാരനെ കൊലപ്പെടുത്തി. സെപ്റ്റംബര്‍ 27ന് ഓഖ് ല National, Murder
ന്യൂഡല്‍ഹി: (www.kvartha.com 30.09.2017) ഭാര്യ കുളിക്കുമ്പോള്‍ ഒളിഞ്ഞ് നോക്കിയെന്ന സംശയത്തില്‍ ഭര്‍ത്താവ് ആറ് വയസുകാരനെ കൊലപ്പെടുത്തി. സെപ്റ്റംബര്‍ 27ന് ഓഖ് ല ഫേസ് 2 ചേരിയില്‍ നിന്നുമാണ് കുട്ടിയെ കാണാതാകുന്നത്.

കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം പെട്ടിയിലാക്കി. ശേഷം ചാക്കിലാക്കി കുട്ടിയുടെ വീടിനടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചു. ചാക്കില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

 National, Murder

സ്ഥലത്തെത്തിയ പോലീസ് പരിശോധനയില്‍ ചാക്കില്‍ രുഗ്മിണി എന്നെഴുതി കണ്ടു. അന്വേഷണത്തില്‍ രുഗ്മിണിയുടെ മകന്‍ രോഹിത് (19) ഈ ചാക്കില്‍ അരി വാങ്ങിയിരുന്നുവെന്ന് വ്യക്തമായി. പോലീസിനെ ഭയന്ന് അപ്പോഴേക്കും പ്രതി ഒളിവില്‍ പോയിരുന്നു. എന്നാല്‍ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.

ഭാര്യ കുളിക്കുമ്പോള്‍ ഒളിഞ്ഞ് നോക്കിയതാണ് കൊലയ്ക്ക് കാരണമായി പ്രതി പറയുന്നത്. കുട്ടിയുടെ പിതാവും ഒരിക്കല്‍ രോഹിതിനെ അസഭ്യം പറഞ്ഞിരുന്നുവെന്ന് മൊഴിയുണ്ട്.

കുട്ടി ലൈംഗീകപീഡനത്തിനിരയായിട്ടുണ്ടോ എന്ന് വ്യക്തമല്ല. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: A six-year-old boy was killed by a man on suspicion of peeping into his bathroom when his wife was bathing in southeast Delhi, police said today.

Keywords: National, Murder