Follow KVARTHA on Google news Follow Us!
ad

മധ്യവയസ്‌കനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; 3 പേര്‍ പോലീസ് കസ്റ്റഡിയില്‍

മധ്യവയസ്‌കനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്നു പേരെ Thrissur, Kerala, News, Police, Custody, Murder.
ചാലക്കുടി: (www.kvartha.com 29.09.2017) മധ്യവയസ്‌കനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി നായത്തോട് സ്വദേശി വീരമ്പറമ്പില്‍ വീട്ടില്‍ രാജീവിനെ (46) യാണ് തവളപ്പാറയില്‍ ഒഴിഞ്ഞു കിടന്ന പഴയ കന്യാസ്ത്രീ മഠത്തിന്റെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വസ്തുബ്രോക്കറാണ് രാജീവന്‍.

Thrissur, Kerala, News, Police, Custody, Murder, Man found dead murdered; 3 in police custody.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് അറിഞ്ഞത്. അര കിലോ മീറ്റര്‍ അപ്പുറത്ത് താല്‍ക്കാലികമായി താമസിക്കുന്ന വീട്ടില്‍നിന്ന് രാജീവനെ അക്രമി സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുവരികയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈകള്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ച് പിന്നിലേക്ക് കെട്ടിയിട്ട ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വസ്തുസംബന്ധമായ വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thrissur, Kerala, News, Police, Custody, Murder, Man found dead murdered; 3 in police custody.