Follow KVARTHA on Google news Follow Us!
ad

ഹാദിയ: വനിതാ കമ്മീഷന്‍ ഒക്ടോബര്‍ മൂന്നിന് കോടതിയെ സമീപിക്കും; പി സി ജോര്‍ജ്ജ് കമ്മീഷനെ 'വണങ്ങി'

അഖിലാ ഹാദിയയുടെ വീട്ടില്‍ പോയി വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അനുമതി തേടി സംസ്ഥാന വനിതാ കമ്മീഷന്‍ ഒക്ടോബര്‍ മൂന്നിന് സുപ്രീംകോടതിയെ സKerala, News, Thiruvananthapuram, Case, P.C George, KWC will approach SC on October 3 on Hadiya case
തിരുവനന്തപുരം: (www.kvartha.com 29.09.2017) അഖിലാ ഹാദിയയുടെ വീട്ടില്‍ പോയി വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അനുമതി തേടി സംസ്ഥാന വനിതാ കമ്മീഷന്‍ ഒക്ടോബര്‍ മൂന്നിന് സുപ്രീംകോടതിയെ സമീപിക്കും. ഹാദിയയെ കാണാന്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന തീരുമാനം പുറത്തുവന്ന പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ മുന്നോട്ടു പോകാനാണ് തീരുമാനം.

സുപ്രീംകോടതിയുടെ അനുമതിയോടെ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ഉള്‍പ്പെടുന്ന സംഘം വൈക്കത്ത് ഹാദിയയുടെ വീട്ടില്‍ പോയി ഹാദിയയയ്ക്കും മാതാപിതാക്കള്‍ക്കും പറയാനുള്ളത് കേട്ട് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. കമ്മീഷന്റേതായി പ്രത്യേക ശുപാര്‍ശകളൊന്നും ഉള്‍പ്പെടുത്താതെ കമ്മീഷനോട് ഇവര്‍ മൂന്നു പേരും പറയുന്നത് അതേവിധം റിപ്പോര്‍ട്ടാക്കി സമര്‍പ്പിക്കുകയായിരിക്കും ചെയ്യുക എന്ന് അറിയുന്നു. മൂന്നു പേരോടും സംസാരിക്കുന്നതിന് പ്രത്യേക ചോദ്യാവലി തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ആശയവിനിമയത്തിനു ലഭിക്കുന്ന മറുപടി ഹാദിയ കേസില്‍ അന്വേഷണ മേല്‍നോട്ടം നടത്തുന്ന സുപ്രീംകോടതിക്ക് സഹായകമായേക്കും.

കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന സ്ത്രീപക്ഷ പ്രശ്നം എന്ന നിലയിലാണ് സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള സെമി ജുഡീഷ്യല്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ വനിതാ കമ്മീഷന്‍ ഹാദിയ കേസില്‍ ഇടപെടുന്നത്. കോടതിയുടെയോ സര്‍ക്കാരിന്റെയോ അനുവാദിമില്ലാതെ തന്നെ ഹാദിയയെ സന്ദര്‍ശിക്കാന്‍ കമ്മീഷന് അധികാരമുണ്ട്. പക്ഷേ, കേസ് സുപ്രീംകോടതിയിലായിരിക്കുകയും കോടതി നിര്‍ദേശപ്രകാരം എന്‍ഐഎ അന്വേഷണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോടതിയുടെ അനുമതിയോടെ തയ്യാറാക്കുന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ടല്ലെങ്കില്‍ കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചേക്കും എന്ന നിയമോപദേശം കമ്മീഷന് ലഭിച്ചതായാണ് വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. എന്നാല്‍ സിപിഎമ്മിന്റെ കൈയിലെ ചട്ടുകമായി കമ്മീഷന്‍ പ്രവര്‍ത്തിക്കുകയാണെന്ന് സംഘപരിവാര്‍ സംഘടനകളും കമ്മീഷന്‍ സംഘ്പരിവാറിനു വേണ്ടി നിലകൊള്ളുന്നുവെന്ന് ആരോപിച്ച് ചില മുസ്ലിം സംഘടനകളും രംഗത്തു വന്നിരുന്നു. എന്നാല്‍ കമ്മീഷന്‍ ഇരയ്ക്കൊപ്പം തന്നെയാണെന്ന് അധ്യക്ഷ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയ പി സി ജോര്‍ജ് എംഎല്‍എ കമ്മീഷനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയതായി അധ്യക്ഷ എം സി ജോസഫൈന്‍ മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Keywords: Kerala, News, Thiruvananthapuram, Case, P.C George, KWC will approach SC on October 3 on Hadiya case