Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

നിനച്ചിരിക്കാതെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു News, New Delhi, National, Nurse, Job, Suicide Attempt, Hospital, Strike,
ന്യൂഡല്‍ഹി: (www.kvartha.com 30/09/2017) ഡല്‍ഹിയില്‍ പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെട്ടെന്ന് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്നാണ് വിവരം. ഡല്‍ഹിയിലെ ഐഎല്‍ബിഎല്‍ ആശുപത്രിയില്‍ ജോലി നോക്കുന്ന ആലപ്പുഴ സ്വദേശിയായ നഴ്‌സാണ് വെള്ളിയാഴ്ച രാത്രി ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നഴ്‌സ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അഞ്ച് വര്‍ഷത്തോളമായി ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവതി. അതേസമയം, സംഭവത്തെ തുടര്‍ന്ന് മറ്റു നഴ്‌സുമാര്‍ പ്രതിഷേധിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റുള്ളവര്‍ സമരം നടത്തിവരികയാണ്.

News, New Delhi, National, Nurse, Job, Suicide Attempt, Hospital, Strike, Keralite nurse sacked from Delhi hospital, tries to kill self

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Nurse, Job, Suicide Attempt, Hospital, Strike, Keralite nurse sacked from Delhi hospital, tries to kill self