Follow KVARTHA on Google news Follow Us!
ad

ഹിന്ദുയുവതി മുസ്ലിം യുവാവിനൊപ്പം ബുര്‍ഖധരിച്ചെത്തി; എയര്‍പോര്‍ട്ടില്‍ ജാഗ്രതാ നിര്‍ദേശം

New Delhi, News, National, Airport, ഹിന്ദുയുവതി മുസ്ലിം യുവാവിനൊപ്പം ബുര്‍ഖധരിച്ചെത്തി. ഇതോടെ സംശയം തോന്നിയ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ Police, Hindu woman wearing burqa causes security scare at Delhi’s IGI airport.
ന്യൂഡല്‍ഹി: (www.kvartha.com 29.09.2017) ഹിന്ദുയുവതി മുസ്ലിം യുവാവിനൊപ്പം ബുര്‍ഖധരിച്ചെത്തി. ഇതോടെ സംശയം തോന്നിയ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സെപ്തംബര്‍ 25ന് രാവിലെ 7.15 മണിയോടെയാണ് സംഭവം. ജിദ്ദയില്‍ താമസമാക്കിയ 26 കാരിയായ ഹിന്ദു യുവതിയാണ് പര്‍ദ ധരിച്ചെത്തിയത്.

മുംബൈയിലേക്ക് പോകുന്നതിനായാണ് യുവതി എത്തിയത്. സംശയം തോന്നി ചോദ്യംചെയ്തപ്പോള്‍ 43 കാരനായ പ്രതിശ്രുത വരന്‍ ഒപ്പമുണ്ടെന്ന് പറയുകയായിരുന്നു. ബുര്‍ഖ ധരിച്ചതെന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ലെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും വിശദ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഇവരെ വിട്ടയച്ചു.

New Delhi, News, National, Airport, Police, Hindu woman wearing burqa causes security scare at Delhi’s IGI airport.

ഓഗസ്ത് 15 നും ഇതുപോലെ മറ്റൊരു സംഭവം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ അരങ്ങേറിയിരുന്നു. കാമുകനൊപ്പം പോകുന്നതിനായി ബുര്‍ഖ ധരിച്ച് എയര്‍പോര്‍ട്ടിലെത്തിയ പെണ്‍കുട്ടിെയ അന്ന് പോലീസ് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, News, National, Airport, Police, Hindu woman wearing burqa causes security scare at Delhi’s IGI airport.