Follow KVARTHA on Google news Follow Us!
ad

ഓറഞ്ച് നിറത്തിലുള്ള കാര്‍ കഴുത കടിച്ചുകേടുപാടുണ്ടാക്കി; നാലര ലക്ഷം പിഴയൊടുക്കാന്‍ ഉടമയോട് കോടതി

കാരറ്റാണെന്ന് കരുതി ഓറഞ്ച് നിറത്തിലുള്ള കാര്‍ കഴുത കടിച്ചുകേടുപാടുണ്ടാക്കി. സംഭവത്തില്‍ ഉടമ World, News, Car, Fine, Court, Police, .
ബെര്‍ലിന്‍: (www.kvartha.com 29.09.2017) കാരറ്റാണെന്ന് കരുതി ഓറഞ്ച് നിറത്തിലുള്ള കാര്‍ കഴുത കടിച്ചുകേടുപാടുണ്ടാക്കി. സംഭവത്തില്‍ ഉടമ നാലര ലക്ഷം പിഴയൊടുക്കാന്‍ കോടതി വിധി. മക്ലാരന്‍ സ്പൈഡര്‍ കാറാണ് കഴുത കടിച്ചുകേടുപാട് വരുത്തിയത്. ജര്‍മന്‍ കോടതിയാണ് വീനസ് എന്ന കഴുതയുടെ ഉടമയോട് പിഴയൊടുക്കാന്‍ ഉത്തരവിട്ടത്.

World, News, Car, Fine, Court, Police, Eeyore't not to have done that! Donkey's owner is fined £5,000 after his animal began eating a carrot-coloured £260k McLaren supercar parked next to its paddock.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഹെസേ സംസ്ഥാനത്തെ വോഗെല്‍സ്ബെര്‍ഗിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ കുതിരകളെ സംരക്ഷിക്കുന്ന മൈതാനത്തിന് സമീപം പാര്‍ക്ക് ചെയ്ത കാറിലാണ് കഴുത കടിച്ച് കേടുപാടുണ്ടാക്കിയത്. എന്നാല്‍ കഴുത കുറ്റക്കാരനല്ലെന്നും കാര്‍ അവിടെ പാര്‍ക്ക് ചെയ്ത ഉടമസ്ഥനാണ് കുറ്റക്കാരനെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് കഴുതയുടെ ഉടമയോട് പിഴയൊടുക്കാന്‍ വിധിക്കുകയായിരുന്നു.

ഓറഞ്ച് കാര്‍ കണ്ട കഴുത കാരറ്റ് ആണെന്ന് കരുതിയാവും കടിച്ചതെന്നാണ് പോലീസ് നിഗമനം. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് കഴുതയുടെ ഉടമസ്ഥന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Car, Fine, Court, Police, Eeyore't not to have done that! Donkey's owner is fined £5,000 after his animal began eating a carrot-coloured £260k McLaren supercar parked next to its paddock.