Follow KVARTHA on Google news Follow Us!
ad

മുംബൈ ദുരന്തം: മന്ത്രിമാരെ മാറ്റി സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി റെയില്‍വേയുടെ മുഖം മാറ്റണമെന്ന് മോദിയോട് കോണ്‍ഗ്രസ്

മുംബൈ എല്‍ഫിന്‍സ്‌റ്റോണ്‍ റെയില്‍വേ സ്‌റ്റേഷനിലെ ഓവര്‍ ബ്രിഡ്ജില്‍ തിക്കിലും തിരക്കിലും പെട്ട് 27 ഓളം പേര്‍ News, Mumbai, National, Death, Prime Minister, hospital, Train, Rain, Over bridge,
മുംബൈ:(www.kvartha.com 30/09/2017) നിരവധി പേര്‍ മരിക്കാനിടയായ മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. റെയില്‍വേ മന്ത്രിമാരെ മാറ്റാതെ റെയില്‍വേയുടെ മുഖമാണ് മാറ്റേണ്ടതെന്ന് മോദിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റെയില്‍വേ മന്ത്രിയുടെ കുറ്റകരമായ അശ്രദ്ധയാണ് ഇത്രയും ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് വഴിവെച്ചതെന്നും കോണ്‍ഗ്രസ് വക്താവും, ലോകസഭ എംപിയുമായ സുഷ്മിത ദേവ് പറഞ്ഞു.

റെയില്‍വേ മന്ത്രിമാരെ മാറ്റിയതുകൊണ്ട് ജനങ്ങളെ ആശ്വസിപ്പിക്കാനാകില്ലെന്നും, പ്രധാനമന്ത്രിയുടെ വലിയ കൃത്യവിലോപമാണിതെന്നും അവര്‍ കൂട്ടിചേര്‍ത്തു. തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്നാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സുരേഷ് പ്രഭുവിനെ നീക്കം ചെയ്ത് പീയൂഷ് ഗോയലിനെ റെയില്‍വേ മന്ത്രിയായി നിയമിച്ചത്.

News, Mumbai, National, Death, Prime Minister, hospital, Train, Rain, Over bridge, Don't Change Ministers, Improve Railways, Says Congress After Mumbai Stampede.

മുംബൈയിലുണ്ടായ അപകടത്തെ തുടര്‍ന്ന് ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു. മുംബൈ ദുരന്തം സാധാരണ അപകടമല്ലെന്നും സര്‍ക്കാര്‍ ഒന്നടങ്കം ജനങ്ങളെ കൊന്നൊടുക്കുകയായിരുന്നുവെന്നും ശിവസേന എംപി സജ്ഞയ് റാവത്ത് ആരോപിച്ചിരുന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ക്ക് പിന്നാലെ പോകുന്ന ബിജെപി രാജ്യത്തെ ജനങ്ങളുടെ സുരക്ഷയാണ് ഉറപ്പുവരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് എല്‍ഫിന്‍സ്‌റ്റോണ്‍ സ്‌റ്റേഷനിലെ ഓവര്‍ ബ്രിഡ്ജില്‍ അപകടമുണ്ടായത്. രാവിലെ മുംബൈയില്‍ കനത്ത മഴയായതിനാല്‍ യാത്രക്കാര്‍ പുറത്തിറങ്ങാതെ കൂട്ടമായി പാലത്തില്‍ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. വളരെ ഇടുങ്ങിയ പാലമായതിനാല്‍ കൂടുതല്‍ ആളുകളുടെ തള്ളിക്കയറ്റം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.

വെള്ളിയാഴ്ച എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ ചില ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണ് എത്തിയത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാല് ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തിയതോടെ ആളുകള്‍ സ്‌റ്റേഷനില്‍ നിറഞ്ഞതോടെ തിരക്കനുഭവപ്പെടുകയായിരുന്നു. തിരക്കിനിടെ പലരും നിലത്തു വീണ് ചവിട്ടേറ്റാണ് മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Death, Prime Minister, hospital, Train, Rain, Over bridge, Don't Change Ministers, Improve Railways, Says Congress After Mumbai Stampede.