Follow KVARTHA on Google news Follow Us!
ad

മുംബൈ ദുരന്തം: ഇരകളെ കുറ്റപ്പെടുത്തിയ ബിജെപിയുടെ വനിത വക്താവിന് പൊങ്കാലയിട്ട് ട്വിറ്റര്‍

മുംബൈ: (www.kvartha.com 30.09.2017) മുംബൈ എല്‍ഫിസ്റ്റോണ്‍ റെയില്‍ വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരെ കുറ്റപ്പെടുത്തി ബിജെപിയുടെ യുവ വ National, Stampede, BJP
മുംബൈ: (www.kvartha.com 30.09.2017) മുംബൈ എല്‍ഫിസ്റ്റോണ്‍ റെയില്‍ വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരെ കുറ്റപ്പെടുത്തി ബിജെപിയുടെ യുവ വനിത നേതാവ്. ബിജെവൈ എമ്മിന്റെ വക്താവ് അമൃത ഭിന്ദറാണ് ഇരകളെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്തത്.

National, Stampede, BJP

തിക്കിലും തിരക്കിലും 25ലേറെ പേര്‍ മരിച്ചുവെന്നാണ് റിപോര്‍ട്ട്. ദുരന്തത്തെ തുടര്‍ന്ന് കേന്ദ്ര മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്കെതിരെ ജനരോഷമുയര്‍ന്നു.

 National, Stampede, BJP

മുംബൈയെ ഇത്തരമൊരു ദുരന്തം കാത്തിരിക്കുന്നുവെന്ന് കാര്‍ട്ടൂണിസ്റ്റ് മഞ്ജുള്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ട്വീറ്റ് ചെയ്തതും ശ്രദ്ധേയമായി. പരേല്‍ സ്റ്റേഷനിലെ നടപ്പാലത്തിലെ അവസ്ഥയായിരുന്നു അന്നദ്ദേഹം ട്വീറ്റ് ചെയ്തത്. സ്റ്റേഷനിലേയ്ക്ക് കടക്കാനും സ്റ്റേഷനില്‍ നിന്ന് കടക്കാനുമുള്ള ഏക പാലമാണ് ഇത്. ഒരപകടം കാത്തിരിക്കുന്നുവെന്നായിരുന്നു ട്വീറ്റ്.

മുംബൈയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളാണ് പരേലും എല്‍ഫിന്‍സ്റ്റോണും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The horrific stampede in Mumbai that killed more than 25 people while leaving nearly 40 injured has brought the BJP governments both at the Centre and in Mahrashtra under the scanner.

Keywords: National, Stampede, BJP.