വിനായകന്റെ ആത്മഹത്യ: മുന്‍കൂര്‍ ജാമ്യം തേടി പോലീസുകാര്‍ ഹൈക്കോടതിയില്‍

കൊച്ചി: (www.kvartha.com 31/08/2017) ഏങ്ങണ്ടിയൂരില്‍ ദളിത് യുവാവ് വിനായകന്‍ പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പോലീസുകാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഒന്നാം പ്രതി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചാവക്കാട് സ്വദേശി കെ സാജന്‍, രണ്ടാം പ്രതി തൃശൂര്‍ പൂങ്കുന്നം സ്വദേശിയും സിവില്‍ പോലീസ് ഓഫീസറുമായ ശ്രീജിത്ത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കഴിഞ്ഞ ജൂലായ് 17 നാണ് വിനായകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ഇവരെ വിട്ടയക്കുകയും ചെയ്തതിരുന്നു. എന്നാല്‍ പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നുള്ള മനോവിഷമം മൂലം വിനായകന്‍ ആത്മഹത്യ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് പരാതി നല്‍കിയത്. തുടര്‍ന്നാണ് പോലീസുകാരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വിനായകനെ മര്‍ദ്ദിച്ചില്ലെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം പോലീസിനെതിരെ നടപടിയുണ്ടായാല്‍ വന്‍തുക നഷ്ടപരിഹാരമായി കിട്ടുമെന്ന പ്രതിഷേധക്കാരുടെ വാക്ക് വിശ്വസിച്ചാണ് പിതാവ് പരാതി നല്‍കിയതെന്നും ഹര്‍ജികളില്‍ പറയുന്നു.

News, Kochi, Kerala, High Court, Police, Case, Suicide, Accused, Assault.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, High Court, Police, Case, Suicide, Accused, Assault, Vinayakan's death: Civil police officers moves High Court seeking anticipatory bail.
Previous Post Next Post