തമ്പാനൂര്‍ സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎസ്ആര്‍ടിസി എംഡി; സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്താക്കി

തിരുവനന്തപുരം: (www.kvartha.com 31.08.2017) തമ്പനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ കിടന്നുറങ്ങിയവരെ സുരക്ഷ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്ന് കെഎസ്ആര്‍ടിസി എംഡി എം ജി രാജമാണിക്യം. സുരക്ഷ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും എംഡി വ്യക്തമാക്കി.

അതേ സമയം, യാത്രക്കാരെ മര്‍ദിച്ച സുരക്ഷാ ഉദ്യോഗസ്ഥനായ വിജയകുമാറിനെ പുറത്താക്കി. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വിജയകുമാറിനെ കെഎസ്ആര്‍ടിസിയില്‍ നിന്നു പുറത്താക്കിയത്. സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയവരെ സുരക്ഷ ജീവനക്കാരനായ വിജയകുമാര്‍ ചൂരല്‍ വടി ഉപയോഗിച്ചു മര്‍ദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. വിമുക്ത ഭടന്‍മാര്‍ക്ക് ജോലി നല്‍കുന്ന കെസ്‌കോണ്‍ വഴിയാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.

KSRTC, Thiruvananthapuram, Police, Kerala, Suspension, News, Assault,   suspension for KSRTC security staff on assaulting passenger

പ്രായമായവരെയും വിജയകുമാര്‍ മര്‍ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തയാളെയും വിജയകുമാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. സംഭവം വഷളായിത്തുടങ്ങിയതോടെ മറ്റ് യാത്രക്കാരും വിഷയത്തില്‍ ഇടപെട്ടു. വിജയകുമാറിനോപ്പം മറ്റ് മൂന്നു പേര്‍ കൂടിയുണ്ടായിരുന്നു.

തമ്പാനൂര്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാള്‍ മദ്യപിച്ചിരുന്നതായും ഇവര്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചിരുന്നു.

Keywords: KSRTC, Thiruvananthapuram, Police, Kerala, Suspension, News, Assault,   suspension for KSRTC security staff on assaulting passenger  

Previous Post Next Post