തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ ഉറങ്ങിക്കിടന്ന യാത്രക്കാര്‍ക്ക് നേരെ ചൂരല്‍ പ്രയോഗം; സുരക്ഷാ ജീവനക്കാരനും സഹായിക്കുമെതിരെ കേസ്

തിരുവനന്തപുരം: (www.kvartha.com 31.08.2017) തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഉറങ്ങിക്കിടന്ന യാത്രക്കാര്‍ക്കും മറ്റുമെതിരെ മദ്യലഹരിയില്‍ ചൂരല്‍ പ്രയോഗം നടത്തിയ സുരക്ഷാ ജീവനക്കാരനും സഹായിക്കുമെതിരെ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

സുരക്ഷാ ജീവനക്കാരന്‍ ഉറങ്ങിക്കിടന്നവരെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിജയകുമാര്‍ എന്ന സുരക്ഷാ ജീവനക്കാരനെതിരെയും ഇയാളെ സഹായിച്ച രമേശ് എന്ന കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെയും ആണ് തമ്പാനൂര്‍ പോലീസ് കേസെടുത്തത്. കേസില്‍ അറസ്റ്റിലായ ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Security officers violently attack Passengers in Thamabnoor KSRTC bus stand, Thiruvananthapuram, News, Passengers, Police, Case, Custody, Arrest, Kerala

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ദീര്‍ഘദൂര യാത്രയ്ക്കും മറ്റുമായി നേരത്തെയെത്തി വിശ്രമിക്കുന്ന യാത്രക്കാര്‍ക്കും മറ്റുമെതിരെയാണ് സുരക്ഷാ ജീവനക്കാരന്റെ ആക്രമണമുണ്ടായത്. ഇതു ചോദ്യം ചെയ്തയാളിന്റെ മുഖത്തും ഇയാള്‍ ചൂരല്‍ കൊണ്ട് അടിച്ചു. പുറത്തുള്ള ഏജന്‍സിയില്‍നിന്നാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സുരക്ഷാ ജോലിക്ക് ആളുകളെ നിയമിക്കുന്നത്. ഇത്തരത്തില്‍ നിയമിക്കപ്പെട്ടയാളാണ് വിജയകുമാര്‍. ഇയാളെ സുരക്ഷാ ജോലിയില്‍നിന്നു പുറത്താക്കിയിട്ടുണ്ട്.

നീളമുളള ചൂരല്‍ വടിയുമായെത്തിയ വിജയകുമാറാണ് ബസ് സ്റ്റാന്റിന്റെ വിവിധ ഭാഗങ്ങളില്‍ നിലത്ത് കിടന്നുറങ്ങിയവരെ ആദ്യം അടിച്ച് എഴുന്നേല്‍പ്പിച്ചത്. ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റ ചിലര്‍ ഇത് ചോദ്യം ചെയ്തതോടെ സെക്യൂരിറ്റിയുമായി വഴക്കായി . ഇതിനിടെയാണ് കംഫര്‍ട്ട് സ്‌റ്റേഷനിലെ ജീവനക്കാരനായ രമേശ് യാത്രക്കാരിലൊരാളുടെ കരണത്തടിച്ചത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് വിജയകുമാറിനെയും രമേശിനെയും യാത്രക്കാരില്‍ ചിലരെയും കസ്റ്റഡിയിലെടുത്തു. യാത്രക്കാര്‍ തന്നെ മര്‍ദിച്ചതായി വിജയകുമാര്‍ ആരോപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. യാത്രക്കാരെ പലരേയും ഇരുവരും ചേര്‍ന്ന് അടിച്ചതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.

Also Read:

പെണ്‍വാണിഭക്കേസില്‍ രാജസ്ഥാന്‍ സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്; കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ ഏഴുപേരെ വിട്ടയച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Security officers violently attack Passengers in Thamabnoor KSRTC bus stand, Thiruvananthapuram, News, Passengers, Police, Case, Custody, Arrest, Kerala.
Previous Post Next Post