ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപം പരാജയം

ശ്രീഹരിക്കോട്ട: (www.kvartha.com 31.08.2017) ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപം പരാജയപ്പെട്ടു. നാവിക് ശൃംഘലയില്‍ പെട്ട ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. 2013 ല്‍ വിക്ഷേപിച്ച ഉപഗ്രഹം തകരാറിലായതോടെയാണ് പുതിയത് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ വിക്ഷേപണം നടത്തിയത്. ഉപഗ്രഹത്തിനു പി.എസ്.എല്‍.വി സി -39 റോക്കറ്റില്‍ നിന്ന് വേര്‍പെടാനായില്ല.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഇസ്രോയുടെ എട്ടാമത്തെ നാവിഗേഷന്‍ സാറ്റലൈറ്റായ ഐആര്‍എന്‍എസ്എസ്- 1 എച്ച് ആണ് വിക്ഷേപണത്തിനിടെ പരാജയപ്പെട്ടത്. പി.എസ്.എല്‍.വി-സി 39 റോക്കറ്റുപയോഗിച്ച് 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്.

ഉപഗ്രഹത്തെ 35,000 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ എത്തിക്കാനായിരുന്നു ശ്രമം. വിക്ഷേപണത്തിനായി കൗണ്ട് ഡൗണ്‍ ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയിരുന്നു.

Keywords: India, National, News, ISRO, Failed, PSLV-C39 mission fails; IRNSS-H1 satellite trapped inside heat shield of the rocket

Previous Post Next Post