പോലീസ് ആസ്ഥാനത്ത് ഓണാഘോഷം

തിരുവനന്തപുരം: (www.kvartha.com 31.08.2017) പോലീസ് ആസ്ഥാനത്ത് ജീവനക്കാര്‍ വിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തില്‍ രാവിലെ പൂക്കളമത്സരവും, ഉച്ചയ്ക്ക് ഓണ സദ്യയും, നാടന്‍ പാട്ടും മറ്റ് കലാപരിപാടികളും നടന്നു.

ഓണാഘോഷ പരിപാടി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പത്‌നി മധുമിത ബെഹ്‌റ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.  ഓണം ഏറ്റവും വലിയ മതേതര ആഘോഷമാണെന്നും ഓണക്കാലത്തെ പരസ്പര ധാരണയും ഒത്തൊരുമയും എല്ലാക്കാലത്തേക്കും തുടരാന്‍ നമുക്ക് കഴിയണമെന്നും ചടങ്ങില്‍ സംസാരിച്ച സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

പൂക്കള മത്സരത്തില്‍ ക്രൈംബ്രാഞ്ച് വിഭാഗത്തിന് ഒന്നാംസ്ഥാനവും, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എക്‌സിക്യൂട്ടീവ് സ്റ്റാഫ് വിഭാഗത്തിന് രണ്ടാംസ്ഥാനവും  മിനി സ്റ്റീരിയല്‍ വിഭാഗത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. എ ഡി ജി പി ആനന്ദ കൃഷ്ണന്‍, ഐജി ശ്രീജിത്ത്, ഐജി ദിനേന്ദ്ര കശ്യപ്, എസ് പി മാര്‍മറ്റ് ഉന്നത പോലീസ ്ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, News, Onam 2017, Onam, Onam celebration in Police head quarters
Previous Post Next Post