Follow KVARTHA on Google news Follow Us!
ad

മരണത്തിലും കൈവിടാതെ അമ്മ; വെള്ളപ്പൊക്കത്തില്‍ മുങ്ങിമരിച്ച യുവതിയുടെ മൃതദേഹത്തില്‍ അള്ളിപ്പിടിച്ചു കിടന്ന മൂന്ന് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

വെള്ളപ്പൊക്കത്തില്‍ പെട്ട് മുങ്ങിമരിച്ച അമ്മയുടെ മൃതദേഹത്തില്‍ അള്ളിപ്പിടിച്ചു കിടന്നDead Body, News, Report, Police, Ambulance, Daughter, World,
ടെക്‌സാസ്: (www.kvartha.com 31.08.2017) വെള്ളപ്പൊക്കത്തില്‍ പെട്ട് മുങ്ങിമരിച്ച അമ്മയുടെ മൃതദേഹത്തില്‍ അള്ളിപ്പിടിച്ചു കിടന്ന മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. ശക്തമായ മഴയും വെള്ളപ്പൊക്കവും കനത്തനാശവുമൊക്കെ നേരിടുന്ന അമേരിക്കയിലെ ടെക്‌സാസില്‍ നിന്നാണ് അമ്പരപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 41 കാരി കോളെറ്റ് സള്‍സറും മകള്‍ മൂന്ന് വയസുകാരി ജോര്‍ഡെയ്‌നുമാണ് ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബീമൗണ്ടില്‍ ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുമ്പോഴും ജലത്തിന് മുകളിലേക്ക് കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലെപ്പോഴോ മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാല്‍ മകളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിക്കാണ് അപകടം നടക്കുന്നത്.

 Mother who drowned in Harvey floodwaters and the daughter, 3, who desperately clung to her body in the freezing water until rescuers arrived, Dead Body, News, Report, Police, Ambulance, Daughter, World

ഒരു കനാലില്‍ വെള്ളംകുടിച്ച് വീര്‍ത്ത സള്‍സറിന്റെ ദേഹത്ത് പിടി വിടാതെ വിറങ്ങലിച്ച് മുങ്ങിപ്പൊങ്ങുന്ന നിലയില്‍ കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മകളുമായി ബീമൗണ്ടിലേക്ക് കാറില്‍ പോകുമ്പോള്‍ ആയിരുന്നു അപകടം. ഇന്റര്‍സ്‌റ്റേറ്റ് 10 ലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും കാര്‍ എടുക്കുമ്പോള്‍ അത് വെള്ളത്തില്‍ പെട്ടുപോയി. തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച ഇവര്‍ മകളെയും എടുത്തു കൊണ്ട് സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങുമ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കാര്‍ കിടന്നിരുന്നിടത്ത് നിന്നും അര മൈല്‍ മാറി കനാലില്‍ നിന്നായിരുന്നു ഇവരെ കണ്ടെത്തിയത്.

Mother who drowned in Harvey floodwaters and the daughter, 3, who desperately clung to her body in the freezing water until rescuers arrived, Dead Body, News, Report, Police, Ambulance, Daughter, World.

വെള്ളം തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോഴും മകളുടെ തല ജല നിരപ്പിന് മുകളില്‍ വരത്തക്കവിധം അമ്മ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചിരുന്നതായി ബ്യൂമോണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് കരോള്‍ റിലി പറഞ്ഞു. രക്ഷാപ്രവര്‍ത്തനവുമായി കനാലിലൂടെ വരുമ്പോള്‍ ഒരു കൊച്ചുപെണ്‍കുട്ടി കനാലിലെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി ഒഴുകി വരുന്നത് കണ്ടതിനെ തുടര്‍ന്നാണ് കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞത്. ശ്വാസം കിട്ടാതെ വെള്ളത്തില്‍ ബുദ്ധിമുട്ടുമ്പോഴും മകളെ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അമ്മ ശ്രദ്ധിച്ചിരുന്നു. കുഞ്ഞും അമ്മയെ മുറുക്കെ പിടിച്ചിരുന്നു. കുഞ്ഞിന്റെ പിന്നില്‍ ഒരു ബാഗ് ഉണ്ടായിരുന്നു. ഇതും കുഞ്ഞിനെ പൊങ്ങിക്കിടക്കാന്‍ സഹായിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

Mother who drowned in Harvey floodwaters and the daughter, 3, who desperately clung to her body in the freezing water until rescuers arrived, Dead Body, News, Report, Police, Ambulance, Daughter, World

പോലീസും ഫയര്‍ റെസ്‌ക്യൂ ഡൈവേഴ്‌സും ചേര്‍ന്ന് സള്‍സറിനെയും കുഞ്ഞിനെയും വലിച്ചടുപ്പിച്ചു. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ തന്നെ സള്‍സര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. കുഞ്ഞു ജോര്‍ഡെയ്‌നാകട്ടെ തണുത്തു വിറച്ച നിലയിലും. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ കുടുംബാംഗങ്ങള്‍ക്ക് വിട്ടു കൊടുത്തു. വെള്ളപ്പൊക്കത്തില്‍ കനത്ത നാശമാണ് ടെക്‌സാസിലും മറ്റും ഉണ്ടായിരിക്കുന്നത്. ഒരു 64 കാരനെ ഹൂസ്റ്റണിലെ ക്‌ളോക്ക് റിപ്പയര്‍ ഷോപ്പിന് സമീപം മരിച്ച നിലയിലും , ഒരു കുടുംബത്തിലെ ആറുപേര്‍ അവരുടെ വാനിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

Mother who drowned in Harvey floodwaters and the daughter, 3, who desperately clung to her body in the freezing water until rescuers arrived, Dead Body, News, Report, Police, Ambulance, Daughter, World

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കയില്‍ ശക്തമായ കാറ്റും മഴയുമുണ്ടായത്. ആയിരക്കണക്കിന് പേര്‍ക്ക് വീടുകളില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടി വന്നു. മഴയും കാറ്റും മൂലം ബില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. നാഷണല്‍ ഹരികേന്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം ടെക്‌സാസില്‍ 51.88 ഇഞ്ച് മഴയാണ് റെക്കോഡ് ചെയ്തത്. ഇത്തരത്തില്‍ ഒരു മഹാമാരി അമേരിക്കയില്‍ ഒരിടത്തും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത മഴ പെയ്ത ലൂസിയാനയില്‍ പലയിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പുമുണ്ട്.

Also Read:
പെണ്‍വാണിഭക്കേസില്‍ രാജസ്ഥാന്‍ സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്; കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ ഏഴുപേരെ വിട്ടയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mother who drowned in Harvey floodwaters and the daughter, 3, who desperately clung to her body in the freezing water until rescuers arrived, Dead Body, News, Report, Police, Ambulance, Daughter, World.