Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ എം എല്‍ എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

സംസ്ഥാനത്തെ എം എല്‍ എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. 30 ശതമാനം വരെ വര്‍ധനയ്ക്കാണ് ജസ്റ്റിസ് ജയിംസ് കമ്മീഷന്റെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതോടെ അലവന്‍സുക Kerala, MLA, Salary, Commission, Increase
തിരുവനന്തപുരം: (www.kvartha.com 21.08.2017) സംസ്ഥാനത്തെ എം എല്‍ എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. 30 ശതമാനം വരെ വര്‍ധനയ്ക്കാണ് ജസ്റ്റിസ് ജയിംസ് കമ്മീഷന്റെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതോടെ അലവന്‍സുകള്‍ ഉള്‍പെടെ എം എല്‍ എമാരുടെ ശമ്പളം 80,000 രൂപയാകും. നിലവില്‍ 39,500 രൂപയാണ് ശമ്പളയിനത്തില്‍ എം എല്‍ എമാര്‍ക്കു ലഭിക്കുന്നത്.



എം എല്‍ എമാര്‍ക്ക് വീടു നിര്‍മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാന്‍സ് തുക ഇരട്ടിയാക്കാന്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് ശമ്പള വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതേസമയം ചില ബത്തകള്‍ കുറയ്ക്കാനും നിര്‍ദേശമുണ്ട്.

രണ്ടു മാസം മുന്‍പ് രൂപം നല്‍കിയ ജയിംസ് കമ്മീഷന്‍ സാമാജികരും മുന്‍ നിയമസഭാ സാമാജികരും ഉള്‍പെടെ പൊതുസമൂഹത്തില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ചാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ശുപാര്‍ശ കൈമാറിയത്. മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യുട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഗവണ്‍മെന്റ് ചീഫ് വിപ്പ്, നിയമസഭാംഗങ്ങള്‍, മുന്‍ നിയമസഭാംഗങ്ങള്‍ എന്നിവരുടെ അലവന്‍സുകളും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിനായാണ് റിട്ട. ഹൈക്കോടതി ജഡ്ജിയും മുന്‍ നിയമസഭാ സെക്രട്ടറിയുമായ ജസ്റ്റിസ് ജെ എം ജയിംസ് കമ്മീഷനെ നിയമിച്ചത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശമ്പളം കുറവാണെന്ന് കേരളത്തിലെ എം എല്‍ എമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷനെ നിയോഗിച്ചത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന എം എല്‍ എമാര്‍ തെലങ്കാനയിലാണ്. പ്രതിമാസം 2.50 ലക്ഷം രൂപയാണ് ശമ്പളം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, MLA, Salary, Commission, Increase, Kerala MLA's salary became doubled.