കൊതുകിനെ തൊട്ടുകളിച്ചാലും ചോദിക്കാന്‍ ആളുണ്ട്; കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്തആള്‍ക്ക് ട്വിറ്ററില്‍ വിലക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com 31.08.2017) പക്ഷി, മൃഗാദികളുടെ സംരക്ഷണത്തിന് നിരവധി നിയമങ്ങളാണ് ലോകത്തിലുനീളം നിലവിലുള്ളത്. പക്ഷി മൃഗാദികളെ ദ്രോഹിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കാനും പിന്നീടുള്ള കാലം മുഴുവനും ജയിലഴികളെണ്ണി കഴിയാനുമുള്ള നിയമവ്യവസ്ഥയും നിലവിലുണ്ട്. എന്നാല്‍ നിയമത്തിന്റെ ഈ പരിരക്ഷ കൊതുകിന് മാത്രം ബാധകമല്ല.

എന്നാല്‍, തന്നെ തൊട്ടാലും ചോദിക്കാന്‍ ആളുണ്ടെന്ന് കൊതുകിന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും. പ്രമുഖ സോഷ്യന്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററാണ് കൊതുകിന് അനുകൂല നിലപാടുമായി രംഗത്തെത്തിയത്. തന്നെ കടിച്ച കൊതുകിനെ കൊന്ന് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ജപ്പാന്‍കാരനെ ട്വിറ്ററില്‍ വിലക്കിയാണ് ട്വിറ്റര്‍ കൊതുകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

Japanese man banned from Twitter over killing mosquito, Protection, Case, Social Network, Twitter, Japan, World

ടിവി കണ്ടുകൊണ്ടിരുന്ന തന്നെ കൊതുക് കടിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അയാള്‍ തന്നെ കടിച്ച കൊതുകിനെ അടിച്ച് കൊല്ലുകയും ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

പിന്നീടാണ് തനിക്ക് ട്വിറ്ററില്‍നിന്നു വന്ന സന്ദേശം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നായിരുന്നു സന്ദേശം.

ഇതോടെ അദ്ദേഹം മറ്റൊരു അക്കൗണ്ട് ഉണ്ടാക്കുകയും, കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്തതിനാല്‍ അക്കൗണ്ട് മരവിപ്പിച്ച കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ ട്വീറ്റ് 31,000 തവണയാണ് റീ ട്വീറ്റ് ചെയ്തു പോയത്.

ട്വിറ്റര്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവരെ നിരോധിക്കുന്നത് സാധാരണമാണ്. എന്നാല്‍, കൊതുകിനെ കൊന്നതിന് ലഭിച്ച വിലക്ക് ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്.

Also Read:
പെണ്‍വാണിഭക്കേസില്‍ രാജസ്ഥാന്‍ സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്; കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ ഏഴുപേരെ വിട്ടയച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Japanese man banned from Twitter over killing mosquito, Protection, Case, Social Network, Twitter, Japan, World.
Previous Post Next Post