ഹാര്‍വെ ലൂസിയാനയിലേയ്ക്ക് കടന്നു; 25 മരണം; 17 പേരെ കാണാതായി

ഹൂസ്റ്റണ്‍: (www.kvartha.com 31.08.2017) ഹാര്‍വെ കൊടുങ്കാറ്റ് ലൂസിയാനയിലേയ്ക്ക് കടന്നു. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നതിനിടയിലാണ് കനത്ത മഴയോടെ ഹാര്‍വെ എത്തിയത്. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 25 പേര്‍ മരിച്ചു. ആയിരക്കണക്കിനാളുകളാണ് വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറിയത്.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഇത്രയും ശക്തമായ കൊടുങ്കാറ്റ് യുഎസിലെത്തുന്നത് ആദ്യമായാണ്. ടെക്‌സാസ്, പോര്‍ട്ട് ആര്‍തര്‍, ലേയ്ക്ക് ചാള്‍സ്, ലൂസിയാന എന്നിവിടങ്ങളില്‍ ഹാര്‍വെ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചു.

World, Harvey, Storm

ബുധനാഴ്ച രാത്രിയോടെയാണ് ഹാര്‍വെയുടെ ശക്തി ക്ഷയിക്കുകയും ന്യൂനമര്‍ദ്ദമായി രൂപപ്പെടുകയും ചെയ്തു. എന്നാല്‍ ജീവന് ഭീഷണിയായേക്കാവുന്ന വെള്ളപ്പൊക്കം തുടരുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇതുവരെ 17 പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: LAKE CHARLES, La./HOUSTON: Tropical Storm Harvey spun across southeastern Texas into Louisiana on Wednesday, sending more people fleeing for shelter after swamping Houston with record rains and flooding that killed at least 25 and drove tens of thousands from their homes.

Keywords: World, Harvey, Storm
Previous Post Next Post