Follow KVARTHA on Google news Follow Us!
ad

ലൈംഗികശേഷിയില്ലെന്ന് ഗുര്‍മിത്; പിന്നെങ്ങനെ കുട്ടികളുണ്ടായെന്ന് കോടതിയുടെ ചോദ്യം

മാനഭംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീംNew Delhi, Court, Criticism, Daughters, Jail, National,
ന്യൂഡല്‍ഹി: (www.kvartha.com 31.08.2017) രണ്ട് മാനഭംഗക്കേസുകളിലായി
20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് തനിക്ക് ലൈഗിക ശേഷിയില്ലെന്ന് കോടതിയില്‍ വാദിച്ചതായി റിപ്പോര്‍ട്ട്. 1990 മുതല്‍ തനിക്ക് ലൈംഗിക ശേഷി ഇല്ലെന്നായിരുന്നു ഗുര്‍മീതിന്റെ വാദം. എന്നാല്‍ ഈ വാദത്തെ കോടതി തള്ളിക്കളഞ്ഞു. ഗുര്‍മീതിന് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി ഗുര്‍മിതിന്റെ വാദം തള്ളിയത്.

1990 മുതല്‍ തനിക്ക് ലൈംഗിക ശേഷിയില്ല. പീഡനം നടന്നുവെന്ന് പറയുന്നത് 1999 ഓഗസ്റ്റ് മാസത്തിനും സപ്തംബര്‍ മാസത്തിനും ഇടയിലാണ് . അതുകൊണ്ട് തന്നെ താന്‍ നിരപരാധിയാണെന്നായിരുന്നു ഗുര്‍മിതിന്റെ വാദം. ഈ വാദം തള്ളിക്കളയാനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശം ഉണ്ടായിരുന്നില്ല. മാത്രമല്ല ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഈയൊരൊറ്റ കാരണം കൊണ്ട് തന്നെ ഗുര്‍മിത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. എന്നാല്‍ പ്രതിഭാഗത്തുനിന്നുള്ള സാക്ഷികളിലൊരാളുടെ മൊഴി ആധാരമാക്കിയാണ് ഗുര്‍മിതിന്റെ വാദത്തിനെ കോടതി തള്ളിക്കളഞ്ഞത്.

Gurmeet Ram Rahim Claimed he Was Impotent, Judge Said You Have Daughters, New Delhi, Court, Criticism, Daughters, Jail, National

പീഡനം നടക്കുന്ന കാലത്ത് ഗുര്‍മിതിന്റെ മക്കള്‍ ആശ്രമത്തിലെ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് സാക്ഷികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു. ഗുര്‍മിതിന്റെ ലൈംഗിക ശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് ആ കുട്ടികളെന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ 20 വര്‍ഷത്തെ തടവാണ് ഗുര്‍മിതിന് കോടതി വിധിച്ചത്. പ്രതി ഒരു വന്യമൃഗമാണെന്നും ദയ അര്‍ഹിക്കുന്നില്ലെന്നും വിധിന്യായത്തില്‍ കോടതി അഭിപ്രായപ്പെട്ടു.

Also Read:
പെണ്‍വാണിഭക്കേസില്‍ രാജസ്ഥാന്‍ സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്; കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ ഏഴുപേരെ വിട്ടയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gurmeet Ram Rahim Claimed he Was Impotent, Judge Said You Have Daughters, New Delhi, Court, Criticism, Daughters, Jail, National.