Follow KVARTHA on Google news Follow Us!
ad

ഗവര്‍ണറുടെ ഇടപെടല്‍ സമാധാനശ്രമത്തിനു വേഗത കൂട്ടി, അത് സത്യമാണ്, പക്ഷേ, കേന്ദ്ര ഇടപെടലുണ്ടാകുമെന്ന് പേടിച്ചോ പിണറായി

തലസ്ഥാനത്തെ ബിജെപി, സിപിഎം സംഘര്‍ഷങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടലെന്ന തോന്നലുThiruvananthapuram, News, Governor, Conference, CPM, BJP, RSS, Politics, Phone call, Kerala,
തിരുവനന്തപുരം: (www.kvartha.com 31.07.2017) തലസ്ഥാനത്തെ ബിജെപി, സിപിഎം സംഘര്‍ഷങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടലെന്ന തോന്നലുണ്ടാക്കിയതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പതിവില്ലാത്ത വേഗത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തു. അല്ലായിരുന്നെങ്കില്‍ തിങ്കളാഴ്ചത്തെ സര്‍വകക്ഷി യോഗം കുറച്ചു ദിവസങ്ങള്‍ കൂടി നീണ്ടുപോകുമായിരുന്നുവെന്നാണ് വിവരം.

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഞായറാഴ്ച മുഖ്യമന്ത്രിയെയും ഡിജിപിയെയും അസാധാരണമായി രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയതോടെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കേരള കാര്യത്തില്‍ എന്തോ വഴിവിട്ട നീക്കമുണ്ടായേക്കും എന്ന പ്രതീതിയാണ് ഭരണതലത്തില്‍ ഉണ്ടായത്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഇപ്പോഴും അപ്രാപ്യമായി നില്‍ക്കുന്ന കേരളത്തെ വരുതിക്കുകൊണ്ടു വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി എന്തു തന്ത്രവും പയറ്റാന്‍ തയ്യാറായാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നില്‍പ്പ്.

What's behind immediate peace meet, Thiruvananthapuram, News, Governor, Conference, CPM, BJP, RSS, Politics, Phone call, Kerala.

അതിനിടയിലാണ് ശനിയാഴ്ച രാത്രി ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെങ്കിലും അല്ലെങ്കിലും കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് കേന്ദ്രം വലിയ ഗൗരവത്തിലെടുക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയെ വിളിച്ചതില്‍ നിന്ന് മനസിലായത്. എന്നാല്‍ പോലീസ് അടിയന്തരമായി ഇടപെട്ടതും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തതും വിശദീകരിച്ചപ്പോള്‍ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചത്.

അതിനു പിന്നാലെ രാജ്ഭവനില്‍ നിന്ന് വിളി വന്നതോടെ സ്ഥിതി മാറി. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തുന്നത് അസാധാരണമാണ്. അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് കൂടിയാലോചിക്കാന്‍ മുഖ്യമന്ത്രി എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറെ മുഷിപ്പിക്കേണ്ടെന്ന തീരുമാനമാണ് ഉണ്ടായത്. അതിനു ശേഷമാണ് മുഖ്യമന്ത്രി രാജ്ഭവനിലേക്കു പോയത്.

അതേസമയം, ബിജെപിയുടെ നിര്‍ദേശം അനുസരിക്കുകയല്ല മറിച്ച് സംസ്ഥാനത്തെ ക്രമസമാധാനം കൂടുതല്‍ വഷളാകാതിരിക്കാന്‍ സ്വന്തം നിലയില്‍ ഇടപെടുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കാനും കൂടുതല്‍ അക്രമങ്ങളുണ്ടാകില്ലെന്ന ഉറപ്പ് ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും വാങ്ങാനും മുഖ്യമന്ത്രിക്ക് സാധ്യമാക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ മെഷിനറി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് പിന്നെ കണ്ടത്.

Also Read:

മണല്‍ കടത്തു സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ കൈയ്യേറ്റശ്രമം, പ്രതികള്‍ സിസിടിവിയില്‍, മഹിളാ നേതാവിന്റെ മകന്‍ ഉള്‍പെടെ 6 പേര്‍ക്കെതിരെ കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: What's behind immediate peace meet, Thiruvananthapuram, News, Governor, Conference, CPM, BJP, RSS, Politics, Phone call, Kerala.