നര്‍ത്തകനും അവതാരകനുമായ രാജാറാം ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കൊച്ചി: (www.kvartha.com 30.07.2017) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന നര്‍ത്തകനും അവതാരകനുമായ രാജാറാം അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടി താരാ കല്ല്യാണ്‍ ഭാര്യയാണ്. സൗഭാഗ്യ ഏക മകളാണ്.


ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന രാജാറാമിന് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ജൂലൈ 22ന് ഐ സി യുവിലേക്കു മാറ്റിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ രാജാറാം സീരിയലിലും സിനിമയിലും ചെറിയ വേഷങ്ങള്‍ ചെയ്തു. ഭാര്യ താര കല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Obituary, Hospital, Treatment, Ernakulam, Rajaram.
Previous Post Next Post