ദാഇഷില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം; തൃക്കരിപ്പൂരിലെ മര്‍വാന്‍ ഇസ്മാഈല്‍ കൊല്ലപ്പെട്ടുവെന്ന സന്ദേശം ലഭിച്ചത് പിതാവിന്റെയും, പൊതുപ്രവര്‍ത്തകന്റെയും ഫോണിലേക്ക്

കാസര്‍കോട്: (www.kvartha.com 31.07.2017) ഭീകര സംഘടനയായ ദാഇഷില്‍ ചേര്‍ന്ന മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം. തൃക്കരിപ്പൂര്‍ പടന്ന എളമ്പച്ചിയിലെ മര്‍വാന്‍ ഇസ്മാഈല്‍ (23) കൊല്ലപ്പെട്ടതായാണ് വീട്ടുകാര്‍ക്ക് വാട്ട്‌സ് ആപ്പ് വഴി സന്ദേശം ലഭിച്ചിരിക്കുന്നത്.


നേരത്തേ സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുന്ന ദാഇഷില്‍ ചേര്‍ന്ന അഷ്ഫാഖ് മജീദാണ് മര്‍വാന്റെ പിതാവിന്റെ ഫോണിലേക്ക് സന്ദേശമയച്ചിരിക്കുന്നത്. തൃക്കരിപ്പൂരിലെ പൊതുപ്രവര്‍ത്തകനായ ബി സി എ റഹ് മാന്റെ ടെലഗ്രാമിലും ഇസ്മാഈല്‍ കൊല്ലപ്പെട്ടതായുള്ള അഷ്ഫാഖിന്റെ സന്ദേശം ലഭിച്ചു. അതേസമയം ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

ദാഇഷില്‍ ചേര്‍ന്ന മറ്റു മലയാളികളായ ടി കെ ഹഫീസുദ്ദീന്‍, മുര്‍ഷിദ് മുഹമ്മദ് (23), പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റ് എന്ന യഹിയ (23) എന്നിവര്‍ അഫ്ഗാനിസ്ഥാനില്‍ യു എസ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്മാഈല്‍ കൊല്ലപ്പെട്ടതായുള്ള സന്ദേശമെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, World, Terrorism, Death, Obituary, Daish, Marvan Ismail.
Previous Post Next Post