Follow KVARTHA on Google news Follow Us!
ad

ബി ജെ പി ഭരിക്കുന്ന ഈ സംസ്ഥാനത്ത് കുട്ടികള്‍ പഠിക്കുന്നത് കക്കൂസിലിരുന്ന്, എം എല്‍ എയെ വിവരം ധരിപ്പിച്ചപ്പോള്‍ അനുകൂല നടപടിയുണ്ടായില്ലെന്ന് അധ്യാപകന്‍

സ്‌കൂള്‍ കെട്ടിടമില്ലാത്തിനെ തുടര്‍ന്ന് കുട്ടികള്‍ പഠിക്കുന്നത് കക്കൂസിലിരുന്ന്. സ്ഥലം എം എല്‍Bhoppal, News, BJP, Prime Minister, Narendra Modi, MLA, Education, Teacher, National,
ഭോപ്പാല്‍: (www.kvartha.com 31.07.2017) സ്‌കൂള്‍ കെട്ടിടമില്ലാത്തിനെ തുടര്‍ന്ന് കുട്ടികള്‍ പഠിക്കുന്നത് കക്കൂസിലിരുന്ന്. സ്ഥലം എം എല്‍ എയെ വിവരം ധരിപ്പിച്ചപ്പോള്‍ അനുകൂല നടപടിയുണ്ടായില്ലെന്ന് അധ്യാപകന്‍. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന ആപ്തവാക്യമുയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശിലെ ഒരു പ്രൈമറി സ്‌കൂളിലാണ് ഈ ദയനീയ രംഗം.

നീമച്ച് ജില്ലയിലെ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ കെട്ടിടമില്ലാത്തതിനാല്‍ കക്കൂസിലിരുന്ന് പഠിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്ന് അവകാശപ്പെടുമ്പോഴാണ് കക്കൂസിലിരുന്ന് പഠിക്കുന്ന കുട്ടികളുടെ ദയനീയ ചിത്രം പുറത്തുവന്നത്. സംഭവം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

MP: No school building, teacher says students forced to ‘study in toilet’, Bhoppal, News, BJP, Prime Minister, Narendra Modi, MLA, Education, Teacher, National.

നീമച്ച് ജില്ലാ ആസ്ഥാനത്ത് നിന്ന് 35കിമി മാത്രം അകലെയുള്ള മൊഖാംപുര ഗ്രാമത്തിലാണ് സംഭവം. ഏകാധ്യാപക വിദ്യാലയമായ ഈ പ്രൈമറി സ്‌കൂളിന് കെട്ടിടമില്ലാത്തതാണ് ഉപയോഗശൂന്യമായ കക്കൂസ് പഠനമുറിയാക്കി അധ്യാപനം തുടരാന്‍ കാരണം. ഇല്ലെങ്കില്‍ കുട്ടികളുടെ പഠനം മുടങ്ങും.

എന്നാല്‍ ഗ്രാമത്തില്‍ ഇത്തരത്തിലൊരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എക്ക് അറിവില്ല. ബിജെപി എം എല്‍ എ കൈലാഷ് ചൗലയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പ്രശ്‌നം എം എല്‍ എയുടെ ശ്രദ്ധയില്‍ നിരവധി തവണ പെടുത്തിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നാണ് അധ്യാപകനായ കൈലേഷ് ചന്ദ്ര കുറ്റപ്പെടുത്തുന്നത്. അതേസമയം സംഭവം വാര്‍ത്തയായതോടെ ഇക്കാര്യം എം എല്‍ എയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഇത്തരം ഒരു സ്‌കൂള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം നിഷേധിക്കുകയായിരുന്നു.

2012ല്‍ ആരംഭിച്ച സ്‌കൂള്‍ വാടകകെട്ടിത്തിലാണ് ഇത്രയും നാള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വാടക കെട്ടിടം ലഭ്യമാവാതെ വന്നപ്പോഴാണ് ഇപ്പോള്‍ ഉപയോഗശൂന്യമായ കക്കൂസിലേക്ക് പഠനമുറി മാറ്റിയത്.

മഴ നനയാതെയും വെയിലേല്‍ക്കാതെയും പഠിക്കുക എന്ന നല്ല ഉദ്ദേശം കൊണ്ടു മാത്രമാണ് നിലവില്‍ ലഭ്യമായ ശൗചാലയത്തില്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നതെന്നാണ് അധ്യാപകന്‍ കൈലാഷ് ചന്ദ്രയുടെ വിശദീകരണം. 34 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ചിലപ്പോള്‍ ആട്ടിന്‍കുട്ടികളെയും കുട്ടികള്‍ പഠിക്കുന്ന കക്കൂസ് മുറിയില്‍ കെട്ടിയിട്ടതായി കാണാം. അത്ര ദയനീയമാണ് ഇവിടുത്തെ അവസ്ഥ.

'വേനല്‍കാലത്ത് കാലാവസ്ഥ അനുകൂലമാവുമ്പോള്‍ കുട്ടികളെ മരച്ചുവട്ടിലിരുത്തി പഠിപ്പിക്കാറുണ്ട്. എന്നാല്‍ മഴക്കാലമായതോടെ ഗതികേട് കൊണ്ടാണ് കക്കൂസില്‍ ഇരുത്തി കുട്ടികളെ പഠിപ്പിക്കുന്നത്', എന്നും അധ്യാപകന്‍ പറയുന്നു.

Also Read:

മണല്‍ കടത്തു സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ കൈയ്യേറ്റശ്രമം, പ്രതികള്‍ സിസിടിവിയില്‍, മഹിളാ നേതാവിന്റെ മകന്‍ ഉള്‍പെടെ 6 പേര്‍ക്കെതിരെ കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: MP: No school building, teacher says students forced to ‘study in toilet’, Bhoppal, News, BJP, Prime Minister, Narendra Modi, MLA, Education, Teacher, National.