വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വാഹനം അപകടത്തില്‍ പെട്ടു

ചാലക്കുടി: (www.kvartha.com 30.07.2017) വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു. ഞായറാഴ്ച രാത്രി 7.45 മണിയോടെ ദേശീയ പാതയില്‍ കൊരട്ടി പോലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു അപകടം. മന്ത്രിയടക്കമുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


മന്ത്രിയുടെ ഇന്നോവ കാര്‍ മുന്നിലുണ്ടായിരുന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി. വാന്‍ പെട്ടെന്ന് നിര്‍ത്തിയതാണ് അപകട കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Accident, Car, Minister, Kerala, C Ravindranath, Innova Car, Chalakkudy.
Previous Post Next Post