Follow KVARTHA on Google news Follow Us!
ad

90 ാം വാര്‍ഷികത്തില്‍ ലോകത്തിന് മുന്നില്‍ സൈനിക ശക്തി വിളിച്ചോതാന്‍ ചൈന; ചരിത്രത്തിലെ ആദ്യ സൈനിക പരേഡിനൊരുങ്ങുന്നു

സൈനിക ശക്തി വിളിച്ചോതാന്‍ ചരിത്രത്തിലെ ആദ്യ സൈനിക പരേഡിന് ചൈന ഒരുങ്ങുന്നു. 90 ാം സൈനിക വാര്‍ഷികത്തോടനുബന്ധിച്ച് ചരിത്രത്തില്‍ ആദ്യമായി സൈനിക പരേഡ് നട World, News, China, Soldiers, Anniversary, Military Parade Marks 90th Anniversary Of Chinese Army.
Military Parade Marks 90th Anniversary Of Chinese Army


ബീജിംഗ്: (www.kvartha.com 30.07.2017) സൈനിക ശക്തി വിളിച്ചോതാന്‍ ചരിത്രത്തിലെ ആദ്യ സൈനിക പരേഡിന് ചൈന ഒരുങ്ങുന്നു. 90 ാം സൈനിക വാര്‍ഷികത്തോടനുബന്ധിച്ച് ചരിത്രത്തില്‍ ആദ്യമായി സൈനിക പരേഡ് നടത്താനാണ് തീരുമാനം. ഉത്തര ചൈനയിലെ സ്വയംഭരണ പ്രദേശമായ മംഗോളിയയിലാണ് സൈനിക പരേഡ് നടക്കുന്നത്.

ആഗസ്റ്റ് ഒന്നിനാണ് ചൈനീസ് സൈന്യത്തിന്റെ 90ാ മത് വാര്‍ഷികഘോഷങ്ങള്‍ നടക്കുക. പ്രസിഡന്റ് ഷീ ചിന്‍ പിംഗ് നേരിട്ട് പരേഡ് പരിശോധിക്കാനെത്തുമെന്നാണ് വിവരം.


അത്യാധുനിക ജെറ്റ് വിമാനങ്ങള്‍, യുദ്ധ ടാങ്കുകള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ അണു പീരങ്കികള്‍ വഹിച്ചുകൊണ്ട് പോകാന്‍ കഴിയുന്ന വാഹനങ്ങള്‍, ബോംബര്‍ വിമാനങ്ങള്‍ എന്നിവയടക്കം വിപുലമായ സൈനിക സന്നാഹങ്ങള്‍ പരേഡില്‍ അണിനിരത്തി മറ്റു രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ചൈനീസ് ശ്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, China, Soldiers, Anniversary, Military Parade Marks 90th Anniversary Of Chinese Army.