Follow KVARTHA on Google news Follow Us!
ad

ചര്‍ച്ച ഫലം കണ്ടു; അക്രമസംഭവങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ സി പി എമ്മും ബിജെപിയും സമ്മതിച്ചതായി മുഖ്യമന്ത്രി

തലസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം Thiruvananthapuram, News, Conference, Allegation, Politics, Clash, Kerala,
തിരുവനന്തപുരം: (www.kvartha.com 31.07.2017) തലസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം പുന:സ്ഥാപിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ എസ് എസ് - ബി ജെ പി നേതാക്കളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു. സംഘര്‍ഷത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷ് ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകളും പാര്‍ട്ടി ആസ്ഥാനങ്ങളും തകര്‍ക്കപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അക്രമസമയത്ത് പോലീസ് സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിക്കാതെ നോക്കിനിന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അക്രമ സംഭവങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് ആറിന് വൈകുന്നേരം മൂന്ന് മണിക്ക് തലസ്ഥാനത്ത് സര്‍വകക്ഷി യോഗം ചേരും. സംഘര്‍ഷം പരിഹരിക്കുന്നതിനായി കോട്ടയത്ത് സി.പി.എം- ബി.ജെ.പി നേതാക്കള്‍ തമ്മില്‍ ഒഗസ്ത് ഒന്നിനും കണ്ണൂരില്‍ അഞ്ചിനും ചര്‍ച്ച നടത്തും.

Kerala Chief Minister Meets BJP Leaders After RSS Worker Is Killed, Thiruvananthapuram, News, Conference, Allegation, Politics, Clash, Kerala

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒരുതരത്തിലുമുള്ള അക്രമ സംഭവങ്ങള്‍ ഉണ്ടാവരുത്. അക്രമങ്ങള്‍ തടയാന്‍ നേരത്തെ നടത്തിയ സമാധാന ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ പാലിക്കപ്പെട്ടില്ല. പാര്‍ട്ടി ഓഫീസുകള്‍, സംഘടനകളുടെ ഓഫീസുകള്‍, വീടുകള്‍ എന്നിവ ആക്രമിക്കാന്‍ പാടില്ല .

ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അക്രമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അണികളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തും ചില സംഭവങ്ങള്‍ ഉണ്ടായി. അതും ഒഴിവാക്കേണ്ടതാണ്. അക്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടാക്രമിച്ചതും ബിജെപി ഓഫീസ് ആക്രമിച്ചതും അപലപനീയമാണ്. നിരവധി കൗണ്‍സിലര്‍മാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇത്തരം ആക്രമങ്ങളില്‍നിന്ന് അണികളെ പിന്തിരിപ്പിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും താഴെ തട്ടിലേക്ക് സമാധാനാന്തരീക്ഷം എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സി.പി.എമ്മിനെ പ്രതിനിധികീരിച്ച് മുഖ്യമന്ത്രിയും കോടിയേരിയും മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയുമാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ബി.ജെ.പിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് സുരേഷ്, ആര്‍.എസ്.എസിനെ പ്രതിനിധികീരിച്ച് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ദക്ഷിണ മേഖല പ്രാന്തകാര്യവാഹക് പ്രസാദ് ബാബു എന്നിവരാണ് പങ്കെടുത്തത്.

Also Read:

നിയമ നടപടികളുടെ മെല്ലെപ്പോക്ക്; കുമ്പള പോലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Chief Minister Meets BJP Leaders After RSS Worker Is Killed, Thiruvananthapuram, News, Conference, Allegation, Politics, Clash, Kerala.