നളിനി നെറ്റോ ഏറ്റവും ചീപ്പായ ചീഫ് സെക്രട്ടറിയെന്ന് കെ സുരേഷ് കുമാര്‍

തിരുവനന്തപുരം: (www.kvartha.com 31.07.2017) നളിനി നെറ്റോ ഏറ്റവും ചീപ്പായ ചീഫ് സെക്രട്ടറിയെന്ന് കെ സുരേഷ് കുമാര്‍ ഐ എ എസ്. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ചീപ്പ് ആയ ചീഫ് സെക്രട്ടറിയാണെന്നാണ് നളിനിയെ സുരേഷ് കുമാര്‍ ഉപമിച്ചത്.

സെന്‍കുമാര്‍ വിഷയത്തില്‍ നളിനിയുടെ ശ്രേഷ്ഠമായ ഉപദേശങ്ങള്‍ക്കനുസൃതമായി വീണ്ടും വീണ്ടും അബദ്ധ തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ഈ സര്‍ക്കാരും ചീപ്പ് ആകുന്നില്ലേയെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നളിനിക്കെതിരെ സുരേഷ് കുമാര്‍ ആഞ്ഞടിച്ചത്. മുന്‍ പോലീസ് മേധാവി ടി.പിസെന്‍കുമാറിനെതിരെ വ്യാജരേഖ കേസില്‍ അന്വേഷണം നടത്താനുള്ള ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയെ ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് കുമാറിന്റെ വിമര്‍ശനം.

K Suresh Kumar IAS against Nalini Netto, Thiruvananthapuram, News, Criticism, Facebook, post, Case, Treatment, Vigilance case, Kerala.

ചികിത്സയുടെ പേരില്‍ എട്ടു മാസം അവധിയിലായിരുന്നുവെന്ന വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ട് ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ വിജിലന്‍സ് കേസെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സുരേഷ് കുമാറിന്റെ വിമര്‍ശനം.

Also Read:
മണല്‍ കടത്തു സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ കൈയ്യേറ്റശ്രമം, പ്രതികള്‍ സിസിടിവിയില്‍, മഹിളാ നേതാവിന്റെ മകന്‍ ഉള്‍പെടെ 6 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Suresh Kumar IAS against Nalini Netto, Thiruvananthapuram, News, Criticism, Facebook, post, Case, Treatment, Vigilance case, Kerala.
Previous Post Next Post