ഇന്ത്യയുടെ ആവശ്യം അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി; പി യു ചിത്രയ്ക്ക് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല

ലണ്ടന്‍: (www.kvartha.com 30.07.2017) ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ പി യു ചിത്രയെ ഉള്‍പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി. സമയ പരിധി കഴിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ ഇന്ത്യയുടെ അപേക്ഷ തള്ളിയത്.


ചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കാനുള്ള അവസാന ദിവസം ജൂലൈ 24 ആയിരുന്നു. അതിന് പുറമേ ഓരോ ഇനത്തിലും മത്സരിക്കുന്ന താരങ്ങളുടെ പട്ടിക അത്‌ലറ്റിക് ഫെഡറേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ലോക റാങ്കിംഗില്‍ 200ന് മുകളില്‍ ആയതിനാല്‍ തന്നെ ചിത്രക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കാനുള്ള സാധ്യതയുമില്ലായിരുന്നു.

നേരത്തെ പി യു ചിത്രയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പെടുത്താത്ത ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ നടപടിക്കെതിരെ കേരള ഹൈക്കോടതി വിധി വന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രാലയവും ചിത്രയെ ടീമില്‍ ഉള്‍പെടുത്തണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെയാണ് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ടീമില്‍ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന് കത്തയച്ചത്.

അതേസമയം ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തില്‍ അതീവ സങ്കടമുണ്ടെന്ന് പി യു ചിത്ര പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: London, Sports, India, World, PU Chithra, IAAF rejects India’s request to include PU Chitra for World Championships.
Previous Post Next Post