അബ്ദുല്‍ കലാമിന്റെ സ്മാരകത്തില്‍ ഭഗവത് ഗീത കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത; ബിജെപി സര്‍ക്കാരിന്റെ കുടില നീക്കമെന്ന് ആരോപണം

രാമേശ്വരം: (www.kvartha.com 31.07.2017) മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ സ്മാരകത്തില്‍ ഭഗവത് ഗീത കാണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. രാമേശ്വരത്തുള്ള സ്മാരകത്തില്‍ അബ്ദുല്‍ കലാമിന്റെ പ്രതിമയ്ക്ക് സമീപമാണ് ഭഗവത് ഗീത സ്ഥാപിച്ചിരുന്നത്.

ബിജെപി സര്‍ക്കാരിന്റെ കുടില നീക്കമെന്നാണ് എംഡി എം കെ ആരോപിക്കുന്നത്. മതങ്ങള്‍ക്ക് അതീതനായിരുന്ന കലാമിനെ ആക്ഷേപിക്കുന്നതാണ് നീക്കമെന്ന് കലാമിന്റെ കുടുംബാംഗം പറഞ്ഞു.

National, APJ Abdul Kalam

സ്മാരകത്തിന്റെ ഉല്‍ഘാടന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗീത പ്രത്യക്ഷപ്പെട്ടത്. കലാമിന്റെ പ്രതിമയുടെ കാല്‍ചുവട്ടിലാണ് ഗീത സ്ഥാപിച്ചിരിക്കുന്നത്.

ഞായറാഴ്ച രാവിലെ കലാമിന്റെ ബന്ധു ശെയ്ഖ് സലീം ഖുര്‍ ആനും ബൈബിളും ഗീതയ്ക്ക് സമീപത്തായി സ്ഥാപിച്ചിരുന്നുവെങ്കിലും ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവ നീക്കം ചെയ്തു.

സ്മാരകം സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാമേശ്വരത്ത് എത്താറുണ്ട്. പ്രതിമയ്ക്ക് സമീപം ഭഗവത് ഗീത കാണുന്നവര്‍ അദ്ദേഹം ഭഗവത് ഗീതയെ മാത്രം സ്‌നേഹിച്ചുവെന്ന് തെറ്റിദ്ധരിക്കും. എല്ലാ മതങ്ങളേയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ഉദ്ധരിക്കുകയും ചെയ്ത കലാം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായി മാറുമെന്ന് എം.ഡി എം കെ നേതാവ് വൈക്കോ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A sacred book stand with words "Bhagwad Gita" engraved which mysteriously appeared by the statue of former president APJ Abdul Kalam at his memorial in Rameswaram before its inauguration by Prime Minister Narendra Modi last week -- has triggered a controversy. Tamil Nadu's opposition MDMK has alleged that it is a "sinister move by the BJP government".

Keywords: National, APJ Abdul Kalam
Previous Post Next Post