നടി ആക്രമിക്കപ്പെട്ട കേസ്; പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പോലീസ് ചോദ്യം ചെയ്യുന്നു

ആലുവ: (www.kvartha.com 31.07.2017) നടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിനിടയില്‍ ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ശ്രീകുമാറില്‍ നിന്നും മൊഴിയെടുക്കുന്നത്.

തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രീകുമാര്‍ മേനോന്‍ ഗൂഢാലോചന നടത്തിയിരുന്നതായി ദിലീപ് പോലീസിന് മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശ്രീകുമാര്‍ മേനോന് പോലീസ് നോട്ടീസ് നല്‍കുകയായിരുന്നു.

Actress abduction case: Police take statement from Srikumar Menon, Aluva, Police, Cinema, News, Entertainment, Manju Warrier, Kerala, Trending

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ വീണ്ടും സിനിമയില്‍ കൊണ്ടുവരാന്‍ പ്രയത്‌നിച്ചത് ശ്രീകുമാര്‍ മേനോനാണ്. ഇദ്ദേഹം കല്യാണ്‍ ജുവലറിക്ക് വേണ്ടി ചെയ്ത പരസ്യ ചിത്രത്തിലാണ് മഞ്ജു രണ്ടാംവരവില്‍ ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മഞ്ജു ഇദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അതേസമയം മഞ്ജുവിന്റെ സിനിമാ പ്രവേശം ഇല്ലാതാക്കാന്‍ ദിലീപ് പരമാവധി ശ്രമിച്ചെങ്കിലും ശ്രീകുമാര്‍ അതെല്ലാം അനയാസം കൈകാര്യം ചെയ്യുകയായിരുന്നു.

Also Read:
മണല്‍ കടത്തു സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ കൈയ്യേറ്റശ്രമം, പ്രതികള്‍ സിസിടിവിയില്‍, മഹിളാ നേതാവിന്റെ മകന്‍ ഉള്‍പെടെ 6 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress abduction case: Police take statement from Srikumar Menon, Aluva, Police, Cinema, News, Entertainment, Manju Warrier, Kerala, Trending.
Previous Post Next Post