Follow KVARTHA on Google news Follow Us!
ad

പൂജയുടെ മറവില്‍ ലൈംഗിക പീഡനം; കുട്ടികളില്ലാത്തവര്‍ക്ക് സന്താനഗോപാലയന്ത്രം, കുടുംബം കുട്ടിച്ചോറാക്കുന്ന വ്യാജസ്വാമി സന്തോഷ് അറസ്റ്റില്‍; കുടുങ്ങിയത് 2 വീട്ടമ്മമാരുടെ പരാതിയില്‍

പൂജയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന വ്യാജ സ്വാമി സന്തോഷ് Thrissur, News, Police, Arrest, Complaint, Crime, Women, Threatened, Kerala,
തൃശൂര്‍: (www.kvartha.com 31.07.2017) പൂജയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന വ്യാജ സ്വാമി സന്തോഷ് എന്ന സന്തോഷ് സ്വാമി അറസ്റ്റില്‍. മുണ്ടൂര്‍ പെരിങ്ങന്നൂര്‍ സ്വദേശിയാണ് പൂങ്കോട്ടില്‍ സന്തോഷ് എന്ന സന്തോഷ് സ്വാമി. പേരാമംഗലം പോലീസ് സ്‌റ്റേഷനില്‍ രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . ജുലൈ 27നാണ് സ്വാമിക്കെതിരെ പരാതി നല്‍കിയത്.

ഭര്‍ത്താക്കന്‍മാരുടെ മദ്യപാനം അവരറിയാതെ നിര്‍ത്തലാക്കാമെന്നും, കുട്ടികളില്ലാത്തവര്‍ക്ക് സന്താനഗോപാല യന്ത്രം ജപിച്ചു കൊടുക്കാമെന്നും, ജ്യോതിഷികള്‍ എഴുതുന്ന ചാര്‍ത്ത് പ്രകാരം പരിഹാര ക്രിയകള്‍ ചെയ്ത് കൊടുക്കാമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ചാണ് ഭക്തകളായ യുവതികളെ ഇയാള്‍ ചൂഷണം ചെയ്തിരുന്നത്. പൂജയുടെ മറവില്‍ ഒരുപാട് പണവും ഇയാള്‍ സ്ത്രീകളില്‍ നിന്നും വാങ്ങിയിട്ടുണ്ട്.

Abuse case; Fake swami arrested, Thrissur, News, Police, Arrest, Complaint, Crime, Women, Threatened, Kerala

സ്വന്തം വീട്ടിലുള്ള ചാത്തന്‍സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ വിശ്വാസത്തിലെടുത്തായിരുന്നു ലൈംഗിക ചൂഷണം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നും ട്രിച്ചി, സേലം എന്നിവിടങ്ങളില്‍ നിന്നുമുള്ള ധാരാളം സ്ത്രീകള്‍ ഇയാളുടെ ചൂഷണത്തിനിരയായിട്ടുണ്ടെന്ന് പേരാമംഗലം സി.ഐ. ബി.സന്തോഷ് പറഞ്ഞു. തന്റെ ഇംഗിതത്തിന് വഴങ്ങാത്തവരെ ബന്ധുക്കളെ അപായപ്പെടുത്തുമെന്നും പൂജകള്‍ നടത്തി കുടുംബം നശിപ്പിക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ നിരന്തരം ലൈംഗിക ചൂഷണത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു.

പേരാമംഗലം എസ്.ഐ.ലാല്‍കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ അനില്‍കുമാര്‍, ടെബി ജോര്‍ജ്, സി.പി.ഒ.മാരായ കൃഷ്ണകുമാര്‍, സരിത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൂജയുടെ മറവില്‍ വര്‍ഷങ്ങളായി ഇയാള്‍ നടത്തിവരുന്ന പീഡനത്തിനാണ് രണ്ടു സ്ത്രീകളുടെ ഇടപെടല്‍ കാരണം അന്ത്യമായിരിക്കുന്നത്. നൂറു കണക്കിന് പേരെയാണ് ഇയാള്‍ ഇത്തരത്തില്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളത് . എന്നാല്‍ പലരും മറ്റുള്ളവര്‍ അറിഞ്ഞാലുണ്ടാകുന്ന അപമാനഭയത്താല്‍ സംഭവം പുറത്തുപറയാന്‍ ധൈര്യപ്പെടാറില്ല. ഇത് ഇയാള്‍ക്ക് പീഡനം തുടരാന്‍ പ്രചോദനമാകുകയും ചെയ്തു. 

Also Read:
ഹര്‍ത്താലിനിടയിലെ അക്രമം; ബി ജെ പി ജില്ലാ നേതാക്കളടക്കം 200 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abuse case; Fake swami arrested, Thrissur, News, Police, Arrest, Complaint, Crime, Women, Threatened, Kerala.