Follow KVARTHA on Google news Follow Us!
ad

നാട്ടുകാർ ഇളകി; ഭർത്താവില്ലാത്ത നേരം കാമുകനുമായി സല്ലപിച്ച യുവതിയെയും കാമുകനെയും മരത്തിൽ കെട്ടിയിട്ടു മർദിച്ചു

ഭർത്താവില്ലാത്ത നേരത്ത് മറ്റൊരു A married woman and her paramour were tied to a tree and mercilessly beaten up, allegedly on the orders of a village panchayat
മുസാഫർപൂർ (ബീഹാർ): (www.kvartha.com 30.06.2017) ഭർത്താവില്ലാത്ത നേരത്ത് മറ്റൊരു പുരുഷനുമായി സല്ലപിച്ച ഭാര്യയെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു മർദിച്ചു. ഗോപിനാഥ്പൂർ പ്രദേശത്തെ 30 കാരിയെയും 27 കാരനായ കാമുകനെയുമാണ് പഞ്ചായത്ത് അംഗങ്ങൾ 20 മണിക്കൂറോളം കെട്ടിയിട്ട് മർദിച്ചത്. ബുധനാഴ്‌ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസെത്തി ഇവരെ മോചിപ്പിച്ചു. യുവതിയുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു.

എട്ട് വർഷം മുമ്പ് വിവാഹതിയായ യുവതി കഴിഞ്ഞ മൂന്ന് വർഷമായി സീതാമാരി സ്വദേശിയായ യുവാവുമായി പ്രണയത്തിലാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഫോൺ വിളി ലഭിച്ചാൽ ഗോപിനാഥ്പൂരിലെത്തുന്ന യുവാവിനെ സംഭവ ദിവസം നാട്ടുകാരിൽ ചിലർ കണ്ടതോടെയാണ് ഇവരെ പിടികൂടിയതെന്ന് എസ് എച് ഒ പ്രമോദ് കുമാർ സിങ് പറഞ്ഞു.


ആദ്യം രേഖപ്പെടുത്തിയ എഫ് ഐ ആറിൽ അഞ്ച് പേരെയാണ് ഉൾപ്പെടുത്തിയതെന്ന് ഡി എസ് പി കൃഷ്ണ മുരാരി പറഞ്ഞു. ഭർത്താവ് നൽകിയ പരാതിയിൽ യുവതിക്കും കാമുകനുമെതിരെ കേസെടുത്തതായും  അദ്ദേഹം വ്യക്തമാക്കി.

അതേസമയം പോലീസിന്റെ ചോദ്യം ചെയ്യലിൽ കാമുകന്റെ കൂടെ പോകാനാണ് പെൺകുട്ടി താല്പര്യം പ്രകടിപ്പിച്ചത്.

Image Credit: Hindustan Times


Summary: A married woman and her paramour were tied to a tree and mercilessly beaten up, allegedly on the orders of a village panchayat in north Bihar’s Muzaffarpur district.The panchayat at Gopinathpur village in Motipur block, 95 km north of Patna, ordered that the lovebirds be tied to a tree and beaten up after they were caught in a