Follow KVARTHA on Google news Follow Us!
ad

ഷാർജയിൽ യുവാവ് കത്തികൊണ്ട്‌ സ്വയം കുത്തി; ഗുരുതരമായി പരുക്കേറ്റ 19 കാരൻ ആശുപത്രിൽ

കത്തിയെടുത്ത് സ്വയം കുത്തിയ യുവാവ് ഗുരുതരവാസ്ഥയിൽ A 19-year-old Pakistani man is fighting for his life in Al Dhaid Hospital after he stabbed himself
ഷാർജ: (www.kvartha.com 30.06.2017) കത്തിയെടുത്ത് സ്വയം കുത്തിയ യുവാവ് ഗുരുതരവാസ്ഥയിൽ. പാകിസ്ഥാൻ സ്വദേശിയായ 19 കാരനാണ് അൽ ദൈദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഷാർജയിലെ അൽ മദാം പ്രദേശത്താണ് സംഭവം.

ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ ആംബുലൻസുമായി അൽ മദാം പ്രദേശത്ത് എത്തിയ പോലീസ് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഇയാളെ ഉടൻ തന്നെ പാരാമെഡിക്കൽ  ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി.


സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യ ശ്രമമാണെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും യുവാവ് അപകടനില തരണം ചെയ്ത ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും യഥാർത്ഥ കാരണം അപ്പോൾ ബോധ്യമാകുമെന്നും പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A 19-year-old Pakistani man is fighting for his life in Al Dhaid Hospital after he stabbed himself four times in his abdomen using a sharp knife in Al Madam city in the emirate of Sharjah Officials said that the Al Madam police station received a report that an Asian stabbed himself at his residence in Al Madam area. The ambulances and police patrols moved to the scene